ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടന്നാല്‍ മത്സരിക്കുമെന്ന് പ്രിയങ്കാ ഗാന്ധി. മത്സരത്തിലൂടെ പ്രവര്‍ത്തക സമിതിയിലേക്ക് എത്തുന്ന രീതിയിക്കാണ് മഹത്വമെന്ന അഭിപ്രായം പ്രിയങ്കാ ഗാന്ധി പ്ലീനറി സമ്മേളനത്തില്‍ മുന്നോട്ട് വെച്ചതായാണ് വിവരം. എന്നാല്‍ നേതൃത്വത്തിലെ ഭൂരിഭാഗവും തെരഞ്ഞെടുപ്പ് പരമാവധി ഒഴിവാക്കാനുള്ള ശ്രമമാണ് നടത്തുന്നത്.
കഴിഞ്ഞ കാലങ്ങളില്‍ തുടര്‍ന്ന് വരുന്ന നാമനിര്‍ദേശ രീതി വേണ്ടെന്ന അഭിപ്രായമാണ് കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ചര്‍ച്ചകളില്‍ പ്രിയങ്കാ ഗാന്ധി മുന്നോട്ടു വെച്ചത്. തെരഞ്ഞെടുപ്പ് നടന്നാല്‍ മത്സരിക്കുമെന്നും ഗാന്ധി കുടുംബത്തിന്റെ പേരില്‍ നോമിനേറ്റ് ചെയ്യേണ്ടെന്നുമാണ് പ്രിയങ്കയുടെ നിലപാട്. പ്രവര്‍ത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടക്കട്ടേയെന്ന് രാഹുല്‍ ഗാന്ധിയും വ്യക്തമാക്കിയിരുന്നു.
അതേസമയം പ്രവര്‍ത്തക സമിതിയിലേക്ക് മല്‍സരിക്കാനില്ല എന്നാണ് നിലവിലെ തീരുമാനമെന്ന് ശശി തരൂര്‍ എംപി അറിയിച്ചു. പാര്‍ട്ടി ഒറ്റക്കെട്ടായി മുന്നോട്ട് പോകണമെന്നും നിലവില്‍ കോണ്‍ഗ്രസിന് ഒരു ദേശീയ അധ്യക്ഷന്‍ ഉണ്ടല്ലോ എന്നും അദ്ദേഹം പറഞ്ഞു.