ഇടുക്കി : ജനകീയ വിഷയങ്ങളില്‍ ഇടപ്പെട്ടും വോട്ടര്‍മാരെ നേരില്‍ കണ്ടും യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസ് തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.തൊടുപുഴ മാര്‍ത്തോമാ പള്ളിയില്‍ ജന്മ ശതാബ്ദി ആഘോഷ പരിപാടിയില്‍ പങ്കെടുത്തായിരുന്നു യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ ഞായറാഴ്ചത്തെ പ്രചരണം ആരംഭിച്ചത്. തുടര്‍ന്ന് വിവിധ ഇടങ്ങളില്‍ വോട്ടര്‍മാരെ നേരിട്ട് കണ്ട് വോട്ട് അഭ്യര്‍ത്ഥിച്ചു. ഇതിനിടയില്‍ പഴയരികണ്ടത്തെ മരണ വീട് സന്ദര്‍ശിച്ചു. തുടര്‍ന്ന് കത്തിപ്പാറ, തോപ്രാംകുടി, പേരുംതോട്ടി, കട്ടപ്പന എന്നിവിടങ്ങളില്‍ വോട്ടര്‍മാരെ നേരില്‍ കണ്ടു.
പെരുംതൊട്ടിയില്‍ പട്ടയ പ്രശ്നത്തില്‍ സമരം ചെയ്യുന്ന നാട്ടുകാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചും ഡീന്‍ കുര്യാക്കോസ് എത്തി. മുവാറ്റുപുഴ വാഴക്കുളത്തെ റോഡ് ഷോയുമായി ബന്ധപ്പെട്ട് വിവിധ യുഡിഎഫ് നേതാക്കളുമായി ചര്‍ച്ച നടത്തി.