ബെംഗളൂരു: കര്‍ണാടകയിലെ കോണ്‍ഗ്രസിന്റെ ചരിത്ര വിജയത്തില്‍ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഇത് രാജ്യത്തെ ഒന്നിപ്പിക്കുന്ന രാഷ്ട്രീയത്തിന്റെ വിജയമാണ്. നമ്മുടെ ലക്ഷ്യത്തിന്റെ വിജയമാണ്. നിങ്ങളുടെ എല്ലാ കഠിനാധ്വാനത്തിനും ഫലം ലഭിച്ചു. എല്ലാ കഠിനാധ്വാനികളായ പ്രവര്‍ത്തകര്‍ക്കും കര്‍ണാടക കോണ്‍ഗ്രസ് നേതാക്കള്‍ക്കും ആശംസകള്‍ നേരുന്നുവെന്നും ജനങ്ങള്‍ക്ക് നല്കിയ ഉറപ്പുകള്‍ പാലിക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.