Y.Ansary I
ആലപ്പുഴ: ചെങ്ങന്നൂര്‍ ഉപ തെരഞ്ഞെടുപ്പില്‍ ബി ജെ പിയുടെ പ്രചരണം നയിക്കുക മന്ത്രി വി.മുരളീധരന്..?.അതിനുള്ള മുന്‍ ഒരുക്കങ്ങള്‍ ദേശിയനേതൃത്വം തുടങ്ങി. പാര്‍ട്ടിയുടെ പുതിയ രാജ്യസഭാംഗങ്ങളുടെ പട്ടികയില്‍ ഇടം നേടിയ മുരളീധരനെ അടുത്ത മാസം നടക്കുന്ന പുനസംഘടനയില്‍ മന്ത്രിയാക്കുമെന്ന സൂചന ബി.ജെ.പി കേന്ദ്രനേതൃത്വം നല്കി കഴിഞ്ഞു.
ബി ജെ പിയില്‍ നിന്നും നേരത്തെ അല്‍ഫോന്‍സ് കണ്ണന്താനത്തെ കേന്ദ്ര മന്ത്രിയാക്കിയും സുരേഷ്ഗോപിയെ എംപിയാക്കിയും നടത്തിയ നീക്കങ്ങളുടെ തുടര്‍ച്ചയായാണ് മുരളീധരന്റെ മന്ത്രിസ്ഥാനവും. എന്നാല്‍
അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെയും കുടുംബത്തിന്റെയും ചില പ്രസ്താവനകള്‍ വിവാദമായിരുന്നു.ഇത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. ഇതിനിടെയാണ് വെള്ളാപ്പിള്ളി പുത്രനെ ബിഡിജെഎഎസില്പ്പെടുത്തി രാജ്യസഭയിലെത്തിക്കുമെന്ന പ്രചാരണവും വന്നു.പുറത്തു നിന്നെത്തുന്നവരെ പരീക്ഷിക്കുന്നതിനെതിരെ പ്രതിക്ഷേധം രൂക്ഷമായതേടെയാണ് തുഷാറിന്റെ ചീട്ട് കീറിയത്. ഇതോടെയാണ് പാര്‍ട്ടിയ്ക്കും പുറത്തും സര്‍വ്വ സമ്മതനായ വി മുരളീധരനെ രാജ്യസഭാംഗമാക്കാന്‍ തീരുമാനിച്ചത്.
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് പ്രചരണത്തിന് മുരളീധരനെത്തുക കേന്ദ്രമന്ത്രിയായിട്ടായിരിക്കുമെന്നുറപ്പാണ്.മന്ത്രി പദവിയുമായി മുരളീധരനും അല്‍ഫോന്‍സ് കണ്ണന്താനവും ചെങ്ങന്നൂരില്‍ തമ്പടിച്ച് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും.താരപരിവേഷവുമായി സുരേഷ് ഗോപിയും രാജീവ് ചന്ദ്രശേഖറും രാജഗോപാലും ചേരുന്നതോടെ മണ്ടലത്തില്‍ വലിയപ്രചാരണത്തിനാണ് ബി.ജെപി ഒരുങ്ങുന്നത്. നയിക്കാന്‍ മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരന് മണ്ടലത്തിലെത്തുന്നതോടെ പ്രചരണരംഗത്ത് വലിയമുന്നേറ്റത്തിന് ഇത് സഹായിക്കുമെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍.