കൊല്‍ക്കത്ത: വോട്ടെണ്ണല്‍ തുടങ്ങി. ഡയമൗണ്ട് ഹാര്‍ബര്‍ വോട്ടെണ്ണല്‍ കേന്ദ്രത്തിന് നേരെ ബോംബേറുണ്ടായി. സംസ്ഥാനത്ത് 63,229 സീറ്റുകളിലേയ്ക്കാണ് മത്സരം നടക്കുന്നത്. രാവിലെ എട്ടു മണിക്ക് ആരംഭിച്ച് പഞ്ചായത്തു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിരവധി സംഘര്‍ഷങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത ബംഗാളില്‍ കേന്ദ്രസേനകളുടെ സാന്നിധ്യത്തിലാണു വോട്ടെണ്ണല്‍ പുരോഗമിക്കുന്നത്. 339 കൗണ്ടിംഗ് കേന്ദ്രങ്ങളിലും പോലീസ് വിന്യാസവുമുണ്ട്. ആറു റൗണ്ടുകളായാണു വോട്ടെണ്ണല്‍ നടക്കുക. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കു മാത്രമാണു കൗണ്ടിംഗ് കേന്ദ്രങ്ങളില്‍ ഫോണ്‍കോളുകള്‍ എടുക്കാന്‍ അനുവാദമുള്ളു.
വോട്ടെണ്ണല്‍ ദിനത്തിലും ‘ഡയമണ്ട് ഹാര്‍ബര്‍ മോഡല്‍’ സജീവമാണ്. വോട്ടെണ്ണല്‍ കേന്ദ്രത്തിലുണ്ടായ സ്ഫോടനത്തെ പറ്റി പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി പറഞ്ഞു. ടിഎംസി ഗുണ്ടകള്‍ ബിജെപിയുടെയും മറ്റ് രാഷ്ട്രീയ പാര്‍ട്ടികളുടെയും സ്ഥാനാര്‍ത്ഥികളെ വോട്ടെണ്ണല്‍ ഹാളില്‍ പ്രവേശിപ്പിക്കുന്നില്ല. 1-2 കിലോമീറ്റര്‍ അകലെ നിന്ന് പോലും ഏജന്റെുകളെ അവര്‍ തടയുകയാണ്. ഏജന്റുമാരെ ഭീഷണിപ്പെടുത്താന്‍ ബോംബു സ്ഫോടനം നടത്തുകയാണ് അദ്ദേഹം പറഞ്ഞു
സംഘര്‍ഷത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് വലിയ തിരിച്ചടികള്‍ ലഭിക്കുമെന്നാണ് ബംഗാള്‍ ഗവര്‍ണര്‍ സി.വി.ആനന്ദബോസിന്റെ മുന്നറിയിപ്പ്. പ്രതിപക്ഷ ഏജന്റുമാരെ വോട്ടെണ്ണല്‍ നടക്കുന്ന കേന്ദ്രങ്ങളിലേക്ക് കയറാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് കത്വ പോലീസ് സ്റ്റേഷനു മുന്നില്‍ ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിച്ചു.