കൊച്ചി: പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിലെ ആന്റോ ആന്റണിയുടെ തിരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുള്ള പരാതിയില്‍ ചട്ടലംഘനം നടന്നുവെന്ന് ഹൈക്കോടതി. ആന്റോ ആന്റണിയുടെ ഭാര്യയായ ഗ്രേസ് ആന്റോ മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് പ്രചാരണം നടത്തിയെന്നാണ് പരാതി. ആന്റോ ആന്റണിയുടെ ഭാര്യ മതവികാരം വ്രണപ്പെടുത്തുന്ന രീതിയില്‍ പ്രസംഗിച്ചുവെന്നും കോടതി വ്യക്തമാക്കി. ചോദ്യം ചെയ്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഭാര്യ ക്രൈസ്തവ വേദികളില്‍ വോട്ട് തേടിയെന്ന വീണയുടെ പരാതി കഴമ്പുള്ളതാണെന്നും നടപടി തിരഞ്ഞെടുപ്പ് അഴിമതിയാണെന്നും നിരീക്ഷിച്ചാണ് കോടതി ഹര്‍ജി സ്വീകരിച്ചത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വീണാ ജോര്‍ജ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. കേസ് നിലനില്‍ക്കില്ലെന്ന ആന്റോ ആന്റണിയുടെ വാദം തള്ളിയ ഹൈക്കോടതി നവംബര്‍ 13ന് ഹര്‍ജി വീണ്ടും പരിഗണിക്കും.