മൂവാറ്റുപുഴ: പായിപ്ര ഗ്രാമപഞ്ചായത്ത് പത്താം വാര്‍ഡില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥിയായി സി പി ഐയിലെ സീന വര്‍ഗീസ് (സീന ബോസ് ) മത്സരിക്കും. നിലവില്‍ സി.പി.ഐ. മൂവാറ്റുപുഴ മണ്ഡലം സെക്രട്ടറിയേറ്റംഗം. മഹിളാ സംഘം സംസ്ഥാന കൗണ്‍സില്‍ അംഗമാണ്. വാര്‍ഡ് അംഗം ദീപറോയ് രാജിവച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ്. ഫെബ്രുവരി 24ന് ആണ് വോട്ടെടുപ്പ്. 25ന് ഫലപ്രഖ്യാപനം നടത്തും. ഫെബ്രുവരി ആറിനാണ് നാമ നിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി. ഏഴിന് നാമനിര്‍ദേശ പത്രികകളുടെ സൂഷ്മ പരിശോധന നടക്കും. 10നാണ് നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി.