എറണാകുളം : കേരള ടെക്നോളജി ഇന്നവേഷൻ സോണിലെ ഡിജിറ്റൽ ഹബ്ബിൻ്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. ചടങ്ങിൽ വ്യവസായ നിയമ വകുപ്പ് മന്ത്രി പി.രാജീവ് അദ്ധ്യക്ഷത വഹിച്ചു.
ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സ്റ്റാർട്ടപ് സംരംഭത്തിനാണ് കളമശ്ശേരിയിൽ തുടക്കം കുറിച്ചിരിക്കുന്നതെന്ന് പി. രാജീവ് പറഞ്ഞു. കോവിഡ് ഘട്ടത്തിൽ സർക്കാർ ഈ മേഖലയ്ക്ക് നൽകിയ പിന്തുണ ഏറെ ശ്രദ്ധേയമായിരുന്നു. നിരവധി സംരംഭങ്ങളുമായി പുതിയ സർക്കാർ ധാരണാപത്രം ഒപ്പിട്ടു. സെമി കണ്ടക്ടർ രംഗത്തും വൻ മുന്നേറ്റമാണുണ്ടാകാൻ പോകുന്നതെന്ന് മന്ത്രി പറഞ്ഞു
ഹൈബി ഈഡൻ എം.പി, ചീഫ് സെക്രട്ടറി വി.പി. ജോയ്, ഇലക്ട്രോണിക്സ് ആൻഡ് ഐ ടി പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹ , ഇൻഫോസിസ് സഹ സ്ഥാപകൻ ക്രിസ് ഗോപാല കൃഷ്ണൻ, കേരള സ്റ്റാർട്ടപ്പ് മിഷൻ സിഇഒ ജോൺ എം തോമസ് തുടങ്ങിയവർ പങ്കെടുത്തു