കാക്കനാട് : ജില്ലാ പഞ്ചായത്ത്, ജില്ലാ സാമൂഹ്യ നീതി വകുപ്പ്, കേരള അക്കാഡമി ഫോര്‍ സ്കില്‍സ് എക്സലന്‍സ് എന്നിവയുടെ സംയുക്ത പദ്ധതിയായ ഭിന്നശേഷിക്കാരായ 18 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് വേണ്ടിയുള്ള സൗജന്യ പരിശീലന പരിപാടിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ടിഷര്‍ട്ട്, സിറാമിക്ക് മഗ്ഗ്, ഐഡികാര്‍ഡ് ടാഗ് എന്നിവയില്‍ വിവിധ ഡിസൈനുകള്‍ പ്രിന്റ് ചെയ്യുന്ന സബ്ളിമേഷന്‍ പ്രിന്റിങ് സാങ്കേതിക വിദ്യയിലാണ് അഞ്ച് ദിവസത്തെ പരിശീലനം നല്‍കുന്നത്.
ജില്ലയില്‍ പഞ്ചായത്തുകളില്‍ സ്ഥിരതാമസക്കാരായ ഭിന്നശേഷിക്കാര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ മാര്‍ച്ച് 17, 18 തീയതികളിലായി ഇടപ്പള്ളി ഹൈസ്കൂളിന് സമീപം പ്രവര്‍ത്തിക്കുന്ന ഐ. എച്ച്. ആര്. ഡി, എറണാകുളം മേഖല കേന്ദ്രത്തില്‍ റേഷന്‍ കാര്‍ഡ്, കുറഞ്ഞത് 40 ശതമാനം ഡിസബിലിറ്റി തെളിയിക്കുന്ന ഗവണ്മെന്റ് അംഗീകൃത സര്‍ട്ടിഫിക്കറ്റ് ,ഫോട്ടോ എന്നീ രേഖകളും അതിന്റെ പകര്‍പ്പുകളുമായി എത്തേണ്ടതാണ്. അതിദരിദ്രര്‍ വിഭാഗത്തില്‍ പെട്ടവര്‍ ബി.പി.എല്‍ വിഭാഗത്തില്‍പെട്ടവര്‍ എന്നിവര്‍ക്ക് മുന്‍ഗണന ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഐ. എച്ച്. ആര്. ഡി, എറണാകുളം മേഖല കേന്ദ്രം – 04842337838,2957838