മൂവാറ്റുപുഴ: പൊതുവിദ്യാഭ്യാസ രംഗത്ത് സര്ക്കാര്പ്പിലാക്കിയ പദ്ധതികളുടെ ഭാഗമായി പൊതുവിദ്യാലയങ്ങളില്‍ ഇക്കുറി വിദ്യാര്‍ത്ഥികളുടെ വര്‍ദ്ധനവാണുള്ളത്. ജില്ലയുടെ കിഴക്കന്‍ മേഖലയുടെ വിദ്യാഭ്യാസ രംഗത്ത് വീണ്ടും പുതുചരിത്രമെഴുതി കഴിഞ്ഞ എസ്.എസ്. എല്‍. സി.പരീക്ഷയില്‍ വന്‍വിജയം കരസ്ഥമാക്കിയ മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിലെ സര്‍ക്കാര്‍, എയ്ഡഡ്, സ്കൂളുകളില്‍ ഈ അദ്യായന വര്‍ഷം കൂടുതല്‍ കുട്ടികള്‍ ഒന്നാം ക്ലാസ്സിലേയ്ക്ക് പ്രവേശനം നേടി.
കഴിഞ്ഞ വര്‍ഷം 3200-കുട്ടികള്‍ പ്രവേശനം നേടിയപ്പോള്‍ ഇത്തവണ 3900-കുട്ടികളാണ് ഒന്നാം ക്ലാസ്സിലെത്തിയത്. ആറാം പ്രവര്‍ത്തി ദിവസത്തെ കണക്ക് കൂടിയാകുമ്പോള്‍ കുട്ടികള്‍ ഇനിയും വര്‍ദ്ധിക്കും. യുപി, ഹൈസ്കൂള്‍ ഉള്‍പ്പടെ മറ്റ് ക്ലാസ്സുകളിലേയ്ക്കും കുട്ടികള്‍ കൂടുതലായി ചേര്‍ന്നു. സര്‍ക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്കൂളുകളുടെ ഭൗതീക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തി അധ്യാപക രക്ഷകതൃ സമിതികളും സ്കൂള്‍ സഹായ സമിതികളും സജീവമായിരുന്നു. വിദ്യാര്‍ത്ഥികളെ ആകര്ശിക്കുന്നതിനായി സ്മാര്‍ട്ട് ക്ലാസ്സ് റൂമുകളും, പരിസ്ഥിതി സൗഹൃത ക്ലാസ്സ് മുറികളും ഉല്‍പ്പടെ വിദ്യാലയ അന്തരീക്ഷം ആകര്ശകമാക്കി.ഇതെല്ലാം സര്‍ക്കാര്‍ എയ്ഡഡ് സ്കൂളുകളില്‍ കുട്ടികളെ ചേര്‍ത്ത് പഠിപ്പിക്കാന്‍ രക്ഷകാര്ത്താക്കള്ക്ക് പ്രചോദനമായി.
മൂവാറ്റുപുഴ വിദ്യാഭ്യാസ ഉപജില്ലാതല പ്രവേശനോത്സവം വെള്ളി്യാഴ്ച രാവിലെ 9.30ന് കടാതി ഗവ.എല്‍.പി.സ്കൂളില്‍ നടക്കും. എല്‍ദോ എബ്രഹാം എം.എല്‍.എ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് ലീല ബാബു അധ്യക്ഷത വഹിക്കും. കല്ലൂര്‍ക്കാട് വിദ്യാഭ്യാസ ജില്ലാ പ്രവേശനോത്സവം മണിയന്ത്രടം ഗവണ്മെന്റ് എല്‍.പി.സ്കൂളിലും, കൂത്താട്ടുകളം വിദ്യാഭ്യാസ ജില്ലാ പ്രവേശനോത്സവം മാറിക സെന്റ് മേരീസ് സ്കൂളിലും, റവന്യൂ ജില്ലാ പ്രവേശനോത്സവം മണിട് ഗവ എല്‍.പി.സ്കൂളിലും നടക്കും.