പെരുമ്പാവൂർ :കലോത്സവ നഗരിയിൽ മത്സരാത്ഥികൾ കുഴഞ്ഞു വീണു. ഒക്കൽ ശ്രീനാരായണ ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥിനികൾ ആണ് സംഘന്യത്തത്തിൽ പങ്കെടുത്ത ശേഷം വരാന്തയിൽ വിശ്രമിക്കുന്നതിനിടെ കുഴഞ്ഞ് വീണത്.
കുഴഞ്ഞുവീണവരെ അധ്യാപകരുടെ വാഹനങ്ങളിലാണ് ആശുപത്രിയിൽ എത്തിച്ചത്
കലോത്സവ നഗരിയിലെ മെഡിക്കൽ റൂമിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന എം എൽ എസ് പി നേഴ്സ് സൽമത്ത് കെ.എ , ജെ പി എച്ച് എൻ നിസ വി എം എന്നിവർ ചേർന്ന് പ്രാഥമീക ശുശ്രൂഷ നൽകിയ ശേഷമാണ്
ഇവരെ പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്.
5-6 ക്ലാസുകളിൽ പഠിക്കുന്ന നിതാ ശാമോന് ,സ്വാതി, നിത്യ, ആര്യ എന്നീ വിദ്യാർത്ഥികളാണ് കുഴഞ്ഞ് വീണത്. തൊട്ടു പിന്നാലെ ഇവർക്ക് സംഘ നൃത്തത്തിൽ ഒന്നാം സ്ഥാനവും ലഭിച്ചു.