പെരുമ്പാവൂർ: എച്ച്.എസ് അറബിക് നാടകത്തിന്റെ അരങ്ങിൽ മോറക്കാല സന്റെ്. മേരീസ് എച്ച്.എസ്.എസിന് ഒന്നാം സ്ഥാനം. ആൻ്റൻ ചെക്കോവിൻ്റെ വിഷപ്പ് എന്ന ചെറുകഥയെ ആസ്പദമാക്കി മനുഷ്യൻ മനുഷ്യനായാൽ പോര – അവനിൽ മനുഷ്യത്വം ഉണ്ടാകണമെന്ന സന്ദേശം ഉയർത്തി സ്കൂളിലെ ഒന്നാം ക്ലാസ് അധ്യാപികയും 2024 ലെ ഗുരുശ്രേഷ്ഠ പുരസ്കാരം നേടിയ സൂസൺ തോമസ് രചന സംവിധാനം മ്യൂസിക് മേക്കപ്പ് ചെയ്ത അറബി നാടകം –
ഇൻസാനിയത്തൻ (മനുഷ്യത്വം ) എന്ന നാടകത്തിലൂടെ ഒന്നാം സ്ഥാനം നേടിയത്.
10 പേരടങ്ങുന്ന നാടകട്രൂപ്പിൽ മൂന്ന് പേർ പിന്നണിയിൽ പ്രവർത്തിക്കുന്നു. ഏഴ് പേരാണ് രംഗത്ത് അഭിനയിക്കുന്നത്.എൻ.കെ. സുഹാന ഫിദ, വി.എസ്. ഫാത്തിമ, പി.എസ്. ഷിഫ ഫാത്തിമ, കെ.കെ. ഫാത്തിമ ഫർസാന, അൽഫിന കെ. അബൂബക്കർ, എം.എസ്. മുഹമ്മദ് അദ്നാൻ, കെ.എസ്. മുഹമ്മദ് അഫീസ്, വൈഷ്ണവ് ചന്ദ്രൻ, ഫർഹാൻ യൂസുഫ്, സി.എൻ. മുഹമ്മദ് എന്നിവരാണ് വിസ്മയിപ്പിക്കുന്ന നാടകാവതരണം നടത്തിയത്. സ്കൂളിലെ അറബി അധ്യാപിക പി.എം. സബിയയുടേതാണ് നാടകത്തിന്റെ തർജിമയും സംഭാഷണവും.