പെരുമ്പാവൂർ :ഒരു ഗ്രാമപ്രദേശത്ത് പൊതു വിദ്യാഭ്യാസ വകുപ്പ് ഒരു ജില്ലാ കലോത്സവം സംഘടിപ്പിക്കുമ്പോൾ ഒട്ടനവധി ആശങ്കകൾ ഉണ്ടായിരുന്നു എന്നാൽ അഞ്ചുദിവസം പിന്നിട്ട് കലോൽസവം അവസാനിക്കുമ്പോൾ അഭിമാനത്തിന്റെ ഒരു നിമിഷമായി മാറുകയാണ് പൊതുവിദ്യാഭ്യാസ വകുപ്പിന് ഈ കലാമേള കുറുപ്പുംപടി മോഡൽ എന്ന പേരിൽ വരുംകാലങ്ങളിൽ അടയാളപ്പെടുത്തുന്ന അവസ്ഥയിലേക്ക് ഈ കലോത്സവം മാറി.
പ്രോഗ്രാം സജ്ജീകരിക്കുന്നതിലും വേദികൾ ക്രമീകരിക്കുന്നതിലും അതുപോലെതന്നെ ഭക്ഷണ കമ്മറ്റിയുമായി ബന്ധപ്പെട്ടു കലോത്സവത്തിന്റെ പ്രചരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടു മറ്റു കലോത്സവങ്ങൾ വെച്ച് നോക്കുമ്പോൾ ഏറ്റവും മികച്ചതായി കുറുപ്പുംപടി കലോത്സവം മാറുകയാണ് ഒരു ഗ്രാമീണ പ്രദേശത്ത് വിവിധ സന്നദ്ധ സംഘടനകളും സാമൂഹിക രാഷ്ട്രീയ രംഗത്തെ മുഴുവൻ വ്യക്തികളും ഈ കലോത്സവം ഏറ്റെടുത്തതായി ഇതിൻറെ മികച്ച സംഘാടനത്തിലൂടെ തെളിഞ്ഞിരിക്കുകയാണ്