കമ്പയ്ന്‍ഡ് ഹയര്‍ സെക്കന്‍ഡറി (1072) ലെവല്‍ പരീക്ഷ (ടയര്‍1) 2019 അഭിമുഖീകരിക്കാന്‍ കഴിയാതിരുന്നവര്‍ക്ക് ഒക്ടോബര്‍ 12 മുതല്‍ 16 വരെയും 19 മുതല്‍ 21 വരെയും 26നും നടത്തും. 2019ലെ ജൂനിയര്‍ എന്‍ജിനീയര്‍ (സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ക്വാണ്ടിറ്റേറ്റിവ് സര്‍വേയിങ് ആന്‍ഡ് കോണ്‍ട്രാക്ട്സ്) പരീക്ഷ പേപ്പര്‍ I) ഒക്ടോബര്‍ 27 മുതല്‍ 30 വരെ നടത്തും. കമ്പയ്ന്‍ഡ് ഗ്രാജ്വറ്റ് ലെവല്‍ (ടയര്‍ II) 2019 പരീക്ഷ നവംബര്‍ 2 മുതല്‍ 5 വരെയാണ് ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്. 2020 വര്‍ഷത്തെ എട്ടാം ഘട്ട സെലക്ഷന് തസ്തികകളിലേക്ക് പരീക്ഷ നവംബര്‍ 6, 9, 10 തീയതികളില്‍ നടത്തും. സ്റ്റെനോഗ്രാഫര്‍ ഗ്രേഡ് സി & ഡി 2019 പരീക്ഷ നവംബര്‍ 16 മുതല്‍ 18 വരെയാണ്. ജൂനിയര്‍ ഹിന്ദി ട്രാന്സ്ലേറ്റര്, ജൂനിയര്‍ ട്രാന്സ്ലേറ്റര്, സീനിയര്‍ ഹിന്ദി ട്രാന്സ്ലേറ്റര്, ഹിന്ദി പ്രധ്യാപക് പരീക്ഷ 2020 (പേപ്പര്‍ I) നവംബര്‍ 19ന് നടക്കും.സബ് ഇന്‍സ്പെക്ടേഴ്സ് (ഡല്‍ഹി പൊലീസ്) സി.എ.പി.എഫ് പരീക്ഷ 2020 (പേപ്പര്‍ I) നവംബര്‍ 23 മുതല്‍ 26 വരെ നടത്തും.കോണ്‍സ്റ്റബ്ള്‍ (എക്സിക്യൂട്ടിവ്) ഡല്‍ഹി പൊലീസ് പരീക്ഷ 2020 നവംബര്‍ 27, 30, ഡിസംബര്‍ ഒന്ന് മുതല്‍ മൂന്നുവരെയും ഡിസംബര്‍ ഏഴു മുതല്‍ 11 വരെയും ഡിസംബര്‍ 14നും നടത്തും.