മൂവാറ്റുപുഴ: നിര്‍മല കോളേജ് (ഓട്ടോണോമസ് ) സിവില്‍ സര്‍വീസ് അക്കാദമിയുടെ ആഭിമുഖ്യത്തില്‍ 8 മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കായി സിവില്‍ സര്‍വീസ് പരിശീലനം ആരംഭിക്കുന്നു. ഒരു വര്‍ഷം നീണ്ടു നില്ക്കുന്ന പരിശീലനത്തില്‍ പ്രധാന വിഷയങ്ങള്‍ക്കൊപ്പം കറന്റ് അഫയേഴ്സ്, ആപ്റ്റിറ്റിയൂഡ് ടെസ്റ്റുകള്‍, ഇന്റര്‍വ്യു ട്രെയിനിങ് എന്നിവയും നല്കുന്നു. എല്ലാ ശനിയാഴ്ച്ചകളിലും പൊതു അവധി ദിവസങ്ങളിലും രാവിലെ 9.30 മുതല്‍ വൈകിട്ട് 4.30 വരെയാണ് ക്ലാസുകള്‍. അഡ്മിഷനും വിശദ വിവരങ്ങള്‍ക്കും 9496065457, 9142396705 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.