ഈ വർഷത്തെ പ്ലസ് വൺ പരീക്ഷാഫലം പ്രഖ്യാപിച്ചു. ഹയർസെക്കൻഡറി ഒന്നാം വർഷ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പൊതുവിദ്യാഭ്യാസ മന്ത്രാലയത്തിൻ്റെ വെബ്സൈറ്റിൽ ഫലം ലഭ്യമാണ്.
നിങ്ങൾക്ക് https://keralaresults.nic.in/dhsefy24spk13/swr_dhsefy.html എന്നതിൽ ഫലം പരിശോധിക്കാം. ഈ വർഷം 4,14,159 കുട്ടികളാണ് പരീക്ഷ എഴുതിയത്. വർഷാരംഭത്തിൽ തന്നെ മൂല്യനിർണയം പൂർത്തിയാക്കി ഫലം പ്രസിദ്ധീകരിച്ചു.
പ്ലസ് വൺ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്റ് ബുധനാഴ്ച പ്രസിദ്ധീകരിക്കും.ഇതിനുശേഷം, ആപ്ലിക്കേഷനിലെ പിശകുകൾ പരിഹരിക്കാൻ നിങ്ങൾക്ക് അവസരം നൽകും. തിരഞ്ഞെടുത്ത സ്കൂളുകളും വിഷയ കോമ്പിനേഷനുകളും ഉൾപ്പെടെ ഈ ഘട്ടത്തിൽ മാറ്റങ്ങൾ വരുത്താം.