മൂവാറ്റുപുഴ: വാളകം ബ്രൈറ്റ് പബ്ലിക് സ്ക്കൂളിനെ തകര്‍ക്കുവാനുള്ള ഗൂഡശക്തികളുടെ നിക്കത്തെ ജനകീയ പിന്തുണയോടെ പരാജയപ്പെടുത്തുമെന്ന് ബ്രൈറ്റ് എഡുക്കേഷണല് &ചാരിറ്റബിള്‍ ട്രസ്റ്റ് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. 1250 കുട്ടികളും,60 അദ്ധ്യാപകരും, 40 അനദ്ധ്യാപകരും ജോലിചെയ്തുവരുന്നതും തുടര്‍ച്ചയായി നൂറുമേനി വിജയം കരസ്ഥമാക്കുന്നതുമായ സിബിഎസ്ഇ സിലബസില്‍ പഠിപ്പിക്കുന്ന സ്ക്കൂളിനെ മോശപ്പെടുത്തുന്ന നിലയില്‍ പ്രചാരണം നടത്തുന്നവര്‍ക്ക് സ്ക്കൂളിന്റെ താല്പര്യത്തെക്കാള് മറ്റുപല താല്പര്യമാണുള്ളത്. അദ്ധ്യയന വര്‍ഷം ആരംഭം മുതല്‍ സ്ക്കൂള് പ്രിന്‍സിപ്പാളും ഭര്‍ത്താവും സ്ക്കൂളിന്റ െഭരണകാര്യങ്ങളില് അമിതമായി ഇടപെടുകയും മാനേജ്മെന്റിന്റെ സമ്മതമോ അനുമതിയോ ഇല്ലാതെ സ്ക്കൂളിന്റെ പണം ദുരുപയോഗം ചെയ്തത് ചോദ്യം ചെയ്തതോടെയാണ് പ്രശ്നങ്ങളുടെ തുടക്കമെന്നും ട്രസ്റ്റ് ഭാരവാഹികള്‍ പറഞ്ഞു.
ഇതേ തുടര്‍ന്ന് സ്ക്കൂളില്‍ നടക്കാന്പാടില്ലാത്തത് പലതും നടന്നു. നിരവധി പേരുടെ പേരില്‍ കേസുണ്ടായപ്പോഴും ആകെയുള്ള 15 ട്രസ്റ്റിമാരില്‍ 14 പേര് ഒരുമിച്ചുനിന്ന് സ്ക്കൂള് അന്തരീക്ഷം സുഗമമായി കൊണ്ടുപോകുവാന്‍ ശ്രമിക്കുമ്പോഴും പ്രിന്‍സിപ്പാളും ഭര്‍ത്താവും വീണ്ടും പ്രശ്നങ്ങള്‍ ഉണ്ടാക്കി കൊണ്ടിരിക്കുകയാണ്. സ്ക്കൂള് അടച്ചുപൂട്ടുവാന്‍ പോകുകയാണെന്ന വ്യാജ പ്രചരണം ഇവര്‍ അഴിച്ചുവിടുകയാണ്. എന്നാല്‍ ബ്രൈറ്റ് സ്ക്കൂളില്‍ പഠിക്കുന്ന കുട്ടികളുടെ ഭാവി ഭദ്രമായിരിക്കുമെന്നും അവരുടെ വിദ്യാഭ്യാസ നിലവാരം ഉന്നതിയിലായിരിക്കുമെന്നും മാനേജ് മെന്റ് വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. ട്രസ്റ്റ് ചെയര്മാന് സി.ജെ. പ്രസാദ്, സെക്രട്ടറി സുനില്‍ കെ. നൂറനാല്‍, ട്രഷറര്‍ വിജയന് എം.കെ, സ്ക്കൂള് മാനേജര്‍ എം.എം. ബാബു, മനുകുമാര്‍ എസ്, മോന്‍സി ജേക്കബ്, രവീന്ദ്രന് എന്നിവരാണ് വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തത്.