കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെയും മാറാടി കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിൽ നടന്ന പാഠം ഒന്ന് പാടത്തേയ്ക്ക് പരിപാടി നടത്തി. മാറാടി ഗ്രാമപഞ്ചായത്തിലെ ഈസ്റ്റ് മാറാടി വി.എച്ച്.എസ്. സ്കൂൾ, സൗത്ത് മാറാടി സ്കൂൾ, കുരുക്കുന്നപുരം സ്കൂൾ, ഹോളി ഫാമിലി ഇംഗ്ലീഷ് മീഡിയം സ്കൂൾ തുടങ്ങിയവയിൽ നിന്നും വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് മാറാടി കാവുംഭാഗം സെൻട്രൽ പാടത്ത് കൃഷി ഓഫീസർ എൽദോസ് എബ്രഹാം നെൽ വിത്ത് എറിഞ്ഞ് ഉത്ഘാടനം ചെയ്തു. ഈസ്റ്റ് മാറാടി സ്കൂൾ പ്രിൻസിപ്പാൾ റോണി മാത്യു കാർഷിക പ്രതിഞ്ജ ചൊല്ലി കൊടുത്തു.
അന്യം നിൽക്കുന്ന കാർഷികരംഗം തിരിച്ചു പിടിക്കുക വിദ്യാർത്ഥികളിൽ കൃഷി സംസ്കാര അവബോധം വളർത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ഇത്തരമൊരു പരിപാടി നടത്തിയത്. പ്രകൃതിയുടെ സന്തുലിതാവസ്ഥയ്ക്കും ജീവജാലങ്ങളുടെ നിലനിൽപ്പിനും പച്ചപ്പാർന്ന നെൽവയലുകൾ തിരിച്ച് പിടിക്കൽ അനിവാര്യമുണ്ടെന്ന വലിയ സന്ദേശവുമായാണ് വിദ്യാർത്ഥികൾ പാടത്തിറങ്ങിയത്. നാടൻ പാട്ടിന്റെയും തുടിതാളത്തിന്റെയും അകമ്പടിയോടെ നെൽ വിത്തിടൽ വിദ്യാർത്ഥികൾ ഉത്സവമാക്കി. മാറാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലതാ ശിവൻ, പഞ്ചായത്തംഗം കെ.എസ്.മുരളി, കൃഷി അസിസ്റ്റൻന്റുമാരായ വേണു ജി.എസ്, നജീബ്, ഹെഡ്മാസ്റ്റർ കെ.സജികുമാർ, ശോഭന എം.എം. പി.ടി. അനിൽ കുമാർ, സമീർ സിദ്ദീഖി, പൗലോസ് റ്റി, രതീഷ് വിജയൻ, മനോജ് എ.വി, റോൾജി ജോസഫ്, ഏലിയാമ്മ, ജോസൺ പോൾ തുടങ്ങിയവർ നേതൃത്വം നൽകി.