മൂവാറ്റുപുഴ: വീട്ടൂര്‍ എബനേസര്‍ ഹയര്‍ സെക്കന്ററി സ്കൂളില്‍ പ്രശസ്ത മജീഷ്യനും പ്രഭാഷകനുമായ ഗോപിനാഥ് മുതുകാട് നയിച്ച വിസ്മയം പരിപാടി നടന്നു. മാജിക്കും കഥകളും നിറഞ്ഞുനിന്ന പരിപാടിയില്‍,രണ്ടു മണിക്കൂര്‍ നേരം അദ്ദേഹം കുട്ടികളുമായി സംവദിച്ചു. ‘ജീവിതാനുഭവങ്ങളില്‍ നിന്നും സ്വയം ആര്‍ജ്ജിക്കുന്ന അറിവാണ് വിജയത്തിലേക്ക് നയിക്കുന്നതെന്നും അതിന് വായന ഒരു ഉത്തമ ഉപാധി യാണെന്നും അദ്ദേഹം പറഞ്ഞു.സ്കൂള്‍ മാനേജര്‍ കമാന്‍ഡര്‍ സി.കെ. ഷാജി അദ്ധ്യക്ഷത വഹിച്ചു.
ഭിന്നശേഷിക്കാരനായ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി ജ്യോതിസ് രാജ് കൃഷ്ണന് പൂക്കളും ചിത്രവും നല്കി മുതുകാടിനെ സ്വീകരിച്ചു. പ്രശസ്ത ചിത്രകലാ അധ്യാപകന് കെ.എം ഹസന് മുതുകാടിന് ചിത്രം സമ്മാനിച്ചു. പ്രിന്‍സിപ്പല്‍ ബിജുകുമാര്‍ , അക്കാദമിക് കൗണ്‍സില്‍ അംഗം സുധീഷ് എം., എം.പി.ടി.എ പ്രസിഡന്റ് രേവതി കണ്ണന് എന്നിവര്‍ സംസാരിച്ചു. പ്രധാന അധ്യാപിക ജീമോള്‍ കെ.ജോര്‍ജ്ജ് സ്വാഗതം ആശംസിച്ചു. പി. ടി. എ പ്രസിഡന്റ് മോഹന്‍ദാസ് എസ്. നന്ദിയും പറഞ്ഞു.