മൂവാറ്റുപുഴ: വീട്ടൂര്‍ എബനേസര്‍ ഹയര്‍ സെക്കന്ററി സ്കൂളില്‍ ലഹരി വിരുദ്ധദിനാഘോഷം നടത്തി. എന്‍.സി.സി, എസ്.പി.സി. റെഡ് ക്രോസ്, സ്കൗട്ട് ആന്‍ഡ് ഗൈഡ്സ്, എന്‍.എസ്.എസ് , ശാസ്ത്ര ക്ലബ്ബ് എന്നീ സന്നദ്ധ സംഘടനകള്‍ നേതൃത്വം നല്കി. സ്കൂള്‍ അസംബ്ലിയില്‍ പ്രധാന അധ്യാപിക ജീമോള്‍ കെ. ജോര്‍ജ്ജ് ലഹരി വിരുദ്ധ ദിന സന്ദേശം നല്കി.
തുടര്‍ന്ന് നെല്ലാട് ജംഗ്ഷനിലേക്ക് നടന്ന റാലിയില്‍ ലഹരി വിരുദ്ധ സന്ദേശങ്ങള്‍ എഴുതിയ പ്ലക്കാര്‍ഡുമേന്തി ഇരുന്നൂറിലേറെ കുട്ടികളും അധ്യാപകരും പങ്കെടുത്തു. കുന്നത്തുനാട് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വി.പി.സുധീഷ് റാലിയെ അഭിസംബോധന ചെയ്തു. ലഹരി വിരുദ്ധ സന്ദേശങ്ങളടങ്ങിയ ലഘുലേഖകള്‍ വിതരണം ചെയ്തു. ലഹരിവിരുദ്ധ സന്ദേശ പ്രചരണാര്‍ത്ഥം സംഘടിപ്പിച്ച ഫ്ലാഷ് മോബ്, സ്കിറ്റ് എന്നിവ ഏറെ ശ്രദ്ധേയമായി. നെല്ലാട് മര്‍ച്ചന്റ് അസോസിയേഷന് വിദ്യാര്‍ത്ഥികള്‍ക്ക് മധുര വിതരണം നടത്തി.
വീട്ടൂര്‍, പേഴയ്ക്കാപ്പിള്ളി, മുളവൂര്‍ എന്നിവിടങ്ങളിലും ഇതേ പരിപാടികള്‍ അരങ്ങേറി. അധ്യാപകരായ ബിനു വര്‍ഗീസ്, ഡൈജി പി. ചാക്കോ ,വിനു പോള്‍, ജോസഫ് വര്‍ഗീസ്, ജൂണോ ജോര്‍ജ്, നോബിന് ജോര്‍ജ്,ജിനേഷ് കെ. പോള്‍, എബിന് ബേബി, ബിജി കുര്യാക്കോസ്, നിഷ ജി, റെസി വണ്ടാനം , മിനു എം.ബി, ജിഞ്ചു ജി,ജയലക്ഷ്മി എ.വി, എന്നിവര്‍ നേതൃത്വം നല്കി.