മൂവാറ്റുപുഴ: എ.ഐ.എസ്.എഫ് മുവാറ്റുപുഴ മണ്ഡലം കമ്മിറ്റയുടെ നേത്രത്വത്തില്‍ എസ്.എസ്.എല്‍.സി, ഹയര്‍സെക്കണ്ടറി പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഉപയോഗിക്കുന്നതിനായി മൂവാറ്റുപുഴയിലെ പരീക്ഷകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്ന സ്കൂളുകളില്‍ മാസ്ക്കുകള്‍ വിതരണം ചെയ്യ്തു. എ.ഐ.എസ്.എഫ് മുവാറ്റുപുഴ മണ്ഡലം കമ്മിറ്റി സെക്രട്ടറി ഗോവിന്ദ് ശശി പേഴക്കപ്പിള്ളി സര്‍ക്കാര്‍ സ്കൂളിലെ ഹെഡ് മാസ്റ്റര്‍ മനോജ് കുമാര്‍ കൈമാറി ഉദ്ഘാടനം ചെയ്തു. എ.ഐ.എസ്.എഫ് മുവാറ്റുപുഴ മണ്ഡലം കമ്മിറ്റി അംഗങ്ങളായ അജയ് കൃഷ്ണ പി.എസ്, ഫെബിന് സെബാസ്റ്റ്യന്‍ സി.പി.ഐ.മണ്ഡലം കമ്മിറ്റി അംഗം വി.എം നവാസ്, പി.ടി.എ.വൈസ്പ്രസിഡന്റ് ഫൈസല്‍ മുണ്ടങ്ങാമറ്റം എന്നിവര്‍ പങ്കെടുത്തു.