മുവാറ്റുപുഴ : എം.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം പരീക്ഷ കേന്ദ്രങ്ങളില്‍ കോവിഡ് പ്രതിരോധ ഹെല്പ് ഡെസ്കുകള്‍ ആരംഭിക്കാന്‍ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തില്‍ മുവാറ്റുപുഴ നിയോജക മണ്ഡലത്തില്‍ എം.എസ്.എഫ് പായിപ്ര ഡിവിഷന്റെ നേതൃത്വത്തില്‍ പെഴയ്ക്കാപ്പിള്ളി ഗവണ്മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ കോവിഡ് പ്രതിരോധ ഹെല്പ് ഡസ്കുകള്‍ ആരംഭിച്ചു.പായി പ്ര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.പി. ഇബ്രാഹിം വിദ്യാര്‍ത്ഥികള്‍ക്ക് മാസ്കുകളും സാനിറ്റൈസുറുകളും വിതരണം ചെയ്ത് ഹെല്പ് ഡസ്കിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
പരീക്ഷ എഴുതാന്‍ വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ കോവിഡ് പ്രതിരോധ മാസ്കുകളും, സാനിറ്ററൈസുകളും, ഗ്ലവു സുകളും ഉള്‍പ്പെടുന്നതാണ് ഹെല്പ് ഡെസ്ക് ‘.എം.എസ് എഫ് പായിപ്ര ഡിവിഷന് പ്രസിഡണ്ട് യാസീന്‍ അദ്ധ്യക്ഷത വഹിച്ചു, മുസ്ലിം ലീഗ് ഡിവിഷന് ട്രഷറര്‍ ഷാഫി മുതിരക്കാലയില്‍ ,യൂത്ത് ലീഗ് ഡിവിഷന് പ്രസിഡണ്ട് ഷബാബ്വലിയ പറമ്പില്‍ ജനറല്‍ സെക്രട്ടറി സിയാദ്, എം എസ്.എഫ് എണാകുളം ജില്ലാ സീനിയര്‍ വൈസ് പ്രസിഡണ്ട് റമീസ് മുതിരക്കാല ,ജില്ലാ വൈസ് പ്രസിഡണ്ട് ഹാരിസ് വള്ളിക്കുടി ,എം എസ് എഫ് മുവാറ്റുപുഴ നിയോജക മണ്ഡലം പ്രസിഡണ്ട് അബ്ദുല്‍ കനി, എം.എസ് എഫ് മണ്ഡലം സെക്രട്ടറി അസ്ലാ ഫ് പട്ടമ്മാ കുടി, ജില്ലാ വര്‍ക്കിംഗ് കമ്മിറ്റി അംഗം ഷിഹാബ് ഷാഹുല്‍, യൂത്ത് ലീഗ് നേതാക്കളായ നിസാം തെക്കേക്കര സൈഫുദീന്‍ , സിദ്ദീഖ് എം എസ് .തസ്ബീര്‍ എം .എസ് എഫ് ഭാരവാഹികളായമാഹിന്, ഷാഫി നവുഷാദ്, റാഷിഖ് ഷിഹാബ് , റഫ്സല്‍ ഇബ്രാഹിം എന്നിവര്‍ സംബന്ധിച്ചു. റാഫി നന്ദി പ്രകാശിപ്പിച്ചു