മുവാറ്റുപുഴ : പായിപ്ര ഗ്രാമപഞ്ചായത്ത് 2024-25 വാര്‍ഷിക പദ്ധതിയിലെ പഠനോപകരണത്തിന്റെ വിതരണോല്‍ഘാടനം പഞ്ചായത്ത് ഓഫീല് വെച്ച് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം എസ് അലിയാര് നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് വികസനകാര്യാ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് മുഹമ്മദ് ഷാഫി അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ നെജി ഷാനവാസ് സ്വാഗതം പറഞ്ഞു. പഞ്ചായത്ത് അംഗങ്ങളായ മാത്യൂസ് വര്‍ക്കി, വി ഈ നാസര്‍, എം സി വിനയന്, എ ടി സുരേന്ദ്രന്,ഷോബി അനില്‍, നിസ മൈതീന്‍, സുകന്യ അനീഷ്, സുജാത ജോണ്‍, എല്‍ജി റോയ്,ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ഷാജി കെ എച്ച്,അസിസ്റ്റന്റ് സെക്രട്ടറി രഘുനാഥ്, അനില്‍ പി എ തുടങ്ങിയര്‍ ആശംസകള്‍ അറിയിച്ചു.