പൈങ്ങോട്ടൂർ : ശ്രീനാരായണ കോളേജ് ഓഫ് ആർട്സ് ആൻറ് സയൻസിൽ എൻ എസ് എസ് ദിനാചരണം നടത്തി. ശ്രീനാരായണ കോളേജ് ഓഫ് ആർട്സ് ആൻറ് സയൻസിൽ എൻ എസ് എസ് ദിനം ആഘോഷിച്ചു. ദിനാഘോഷത്തിൻ്റെ ഭാഗമായി പ്രിൻസിപ്പാൾ ഡോ. വിജി കെ രാമകൃഷ്ണൻ എൻഎസ് എസ് പതാക ഉയർത്തി. ചാത്തമറ്റം ഗവ.ഹയർ സെക്കൻഡറി സ്കൂൾ എൻ എസ് എസ് പ്രോഗ്രാം ഓഫീസർ മനോജ് റ്റി. ബെഞ്ചമിൻ ദിനാഘോഷം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കോവിഡ് പ്രതിരോധ പോരാളികളായ എൻ എസ് എസ് വളണ്ടിയർമാരെ ആദരിച്ചു. ഓൺ ലൈൻ മത്സര വിജയികൾക്ക് സമ്മാന വിതരണം നടത്തി.
വൈസ് പ്രിൻസിപ്പാൾ ശ്രീനി എം എസ്, പി ആർ ഓ എം ബി തിലകൻ, നിതീഷ് കെ.വി , പ്രോഗ്രാം ഓഫീസർ അമൃത പി. യു , എന്നിവർ പ്രസംഗിച്ചു. അദ്ധ്യാപകർ, എൻ എസ് എസ് വളണ്ടിയർമാർ എന്നിവർ നേതൃത്വം നല്കി.