മൂവാറ്റുപുഴ: സിവില്‍ സര്‍വീസ് പരീക്ഷയില്‍ 661-ാമത് റാങ്ക് നേടിയ പി വി അമലിന് നിയമ -വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് ഉപഹാരം നല്കി അനുമോദിച്ചു.മൂവാറ്റുപുഴ നോര്‍ത്ത് മാറാടിയിലെ അമലിന്റെ വീട്ടിലെത്തിയാണ് അനുമോദിച്ചത്. സിപിഐ എം ഏരിയ സെക്രട്ടറി കെ പി രാമചന്ദ്രന് ഏരിയ കമ്മിറ്റി അംഗം, സജി ജോര്‍ജ്, ലോക്കല്‍ സെക്രട്ടറി എം എന്‍ മുരളി, നഗരസഭ കൗണ്‍സിലര്‍ കെ ജി അനില്‍കുമാര്‍, മഹിള അസോസിയേഷന് ജില്ല കമ്മിറ്റി അംഗം മേരി ജോര്‍ജ്, സിപിഐഎം ബ്രാഞ്ച് സെക്രട്ടറി പി പി സലി എന്നിവരും ഒപ്പമുണ്ടായിരുന്നു.