മൂവാറ്റുപുഴ: സാങ്കേതിക സര്‍വ്വകലാശാലയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന നാഷ്ണല്‍ സര്‍വ്വീസ് സ്കീമിന്റെ സുവര്‍ണ്ണ ജൂബിലിയോടനുബന്ധിച്ച് ഇലാഹിയ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആന്‍ഡ് ടെക്നോളജിയിലെ എന്‍.എസ്.എസ്, വൈ.ആര്.സി യൂണിറ്റുകളുടെ ആഭിമുഖ്യത്തില്‍ ജില്ലാതല ദ്വിദിന രക്തദാന ക്യാമ്പിന് തുടക്കമായി. ആലുവ ഗവണ്മെന്റ് ആശുപത്രിയുടെ കീഴിലുള്ള ബ്ലഡ് ബാങ്കിന്റെയും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തിലാണ് ജില്ലാതല ദ്വിദിന ക്യാമ്പ് സംഘടിപ്പിച്ചത്. 200-ഓളം വിദ്യാര്‍ത്ഥികളും അധ്യാപകരും നാട്ടുകാരും പങ്കെടുത്ത ക്യാമ്പിന്റെ ഉദ്ഘാടനം കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.മുഹമ്മദ് സിദ്ധീഖ് നിര്‍വ്വഹിച്ചു. കോളേജ് ചെയര്മാന് സി.പി.മുഹമ്മദ് മാനേജര്‍ കെ.എം.ഷംസുദ്ദീന്, ട്രസ്റ്റ് ഇന്റേര്‍ണല്‍ ഓഡിറ്റര്‍ കെ.എം.മൈതീന്‍ എന്നിവര്‍ സംസാരിച്ചു. എന്‍.എസ്.എസ്.പ്രോഗ്രാം ഓഫീസര്‍മാരായ എം.അരുണ്‍കുമാര്‍, ഷഫാന് സലാം, വൈ.ആര്.സി.പ്രോഗ്രാം ഓഫീസര്‍ പി.എം.അബ്ദുല്‍ അസീസ് എന്നിവര്‍ നേതൃത്വം നല്കി.ക്യാമ്പ് ഇന്ന് സമാപിക്കും.
Home Education എന്‍.എസ്.എസ്.സുവര്‍ണ്ണ ജൂബിലിയില്‍ ജില്ലാതല രക്തദാന ക്യാമ്പുമായി ഇലാഹിയ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍