മുവാറ്റുപുഴ : മുളവൂര്‍ യു.പി സ്കൂള്‍ ഹൈസ്കൂള്‍ ആക്കി മാറ്റുന്നതിനുള്ള ശ്രമങ്ങള്‍ തുടരുമെന്ന് ഡോ. മാത്യു കുഴലനാടന്‍ എംഎല്‍എ പറഞ്ഞു. സ്കൂളില്‍ പുതിയ അക്കാദമിക്ക് ബ്ലോക്കുകളുടെ നിര്‍മ്മാണ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു ഡോ. മാത്യു കുഴല്നാടന് എം എല്‍ എ .
മുളവൂര്‍ ഗവ. യു.പി സ്കൂള്‍ ഹൈസ്ക്കുള് ആയി ഉയര്‍ത്തണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പാഴക്കമുണ്ട്. സ്കൂള്‍ വികസനത്തിന് പൊതുവിദ്യാഭ്യാസ വകുപ്പില്‍ നിന്ന് 80 ലക്ഷം രൂപയും മാത്യു കുഴല്നാടന് എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 50 ലക്ഷം രൂപയുമാണ് അനുവദിച്ചത്. എംഎല്‍എ ഫണ്ടില്‍ നിന്നും അനുവദിച്ച കെട്ടിടത്തില്‍ 3 ക്ലാസ് മുറികള്‍ പുതിയ കെട്ടിടത്തിലുണ്ടാകും. 1800 ചതുരശ്രയടി ചുറ്റളവിലാണ് കെട്ടിടം നിര്‍മ്മിക്കുന്നത്. ഭിന്നശേഷി സൗഹാര്‍ദ്ദപരമായാണ് കെട്ടിടത്തിന്റെ നിര്‍മ്മാണം. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു 6 മാസങ്ങള്‍ കൊണ്ട് പൂര്‍ത്തീകരിക്കും.
കാലപ്പഴക്കം മൂലം ക്ലാസ് മുറികള്‍ കലഹരണപ്പെട്ടതിനെ തുടര്‍ന്നാണ് സ്കൂളിന് എംഎല്‍എ ഫണ്ട് അനുവദിച്ചത്. പായിപ്ര പഞ്ചായത്തിലെ ആറാം വാര്‍ഡിലാണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. യു.പി വിഭാഗത്തിലെ പ്രധാനപ്പെട്ട വിദ്യാലയമാണ് മുളവൂര്‍ യു.പി സ്കൂള്‍. 1 മുതല്‍ 7 വരെ ക്ലാസുകളിലായി ഇരുനൂറോളം കുട്ടികള്‍ ഇവിടെ പഠിക്കുന്നുണ്ട്. മുവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് എഞ്ചിനിയറിംഗ് വിഭാഗമാണ് എംഎല്‍എ ഫണ്ടില്‍ നിന്നുള്ള പദ്ധതിയുടെ നിര്‍മ്മാണ മേല്‍നോട്ടം വഹിക്കുന്നത്. ഭാവിയില്‍ കൂടുതല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് ഉതകുന്ന രീതിയിലാണ് പദ്ധതിയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയത്.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി എം അസീസ് അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് എം.എച്ച്. സുബൈദ സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാധാകൃഷ്ണന്, , ജില്ലാ പഞ്ചായത്ത് അംഗം ഷാന്റി ഏബ്രഹാം , ബ്ലോക്ക് പഞ്ചായത്ത് അംഗം ഒ.കെ. മുഹമ്മദ്, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന്മാരായ എം സി വിനയന്, സാജിത ടീച്ചര്‍, അംഗങ്ങളായ എം എസ് അലി,ഇ എം ഷാജി, വി.ഇ നാസര്‍, ബസി എല്‍ദോ, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് മാത്യുസ് വര്‍ക്കി, എഇഒ കെ വി ബെന്നി,
കെ.എച്ച്.സിദ്ധീഖ്, എം.എം സീതി , കെ.എം. പരീത്, പി.എം അബുബക്കര്‍ , സുലൈഖ മക്കാര്‍, പിടിഎ പ്രസിഡന്റ് അസീസ് കുഞ്ചാട്ട്, പി.പി അഷ്റഫ്, പി.എ. അനില്‍, എന്നിവര്‍ സംസാരിച്ചു.