മൂവാറ്റുപുഴ : 2023 – 24 വർഷത്തെ മൂവാറ്റുപുഴ ഉപജില്ലാ സ്കൂൾ കലോത്സവം പേഴയ്ക്കാപ്പിള്ളി ഗവ . ഹയർ സെക്കൻ്ററി സ്കൂളിൽ നടക്കും. നവംബർ 2 ,3,4 തിയതികളിലാണ് കലോൽസവം. 8 വർഷങ്ങൾക്ക് ശേഷമാണ് പേഴക്കാപ്പിള്ളി ഗവ. ഹയർ സെക്കൻ്ററി സ്കൂൾ വേദിയാക്കുന്നത് . കലോത്സവത്തിന്റെവിജയത്തിനായി 101 അംഗ സ്വാഗത സംഘം രൂപീകരിച്ചു.
8 വേദികളിലായി 280 ഇനങ്ങളിൽ 3000 ത്തോളം കുട്ടികൾ മൽസരിക്കും. സ്വാഗത സംഘ രൂപീകരണ യോഗo ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷോബി അനിൽ ഉദ്ഘാടനം ചെയ്തു. പായിപ്ര പഞ്ചായത്ത് വികസന സ്റ്റാഡിങ്ങ് കമ്മിറ്റി ചെയർമാർ വി ഇ നാസർ അധ്യക്ഷത വഹിച്ചു. യോഗം മൂവാറ്റുപുഴ എ. ഇ. ഒ ജീജ വിജയൻ ആമുഖ പ്രഭാഷണം നടത്തി.
പഞ്ചായത്ത്ക്ഷേമ കാര്യ സ്റ്റാൻസിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ സാജിത മുഹമ്മദലി , പഞ്ചായത്ത് അംഗങ്ങളായ മുഹമ്മദ് ഷാഫി, നജി ഷാനാവാസ്, എൽജി റോയ്, നിസ മൈതീൻ, വിജി പ്രഭാകരൻ,പി റ്റി എ പ്രസിഡന്റ് ഹസീന ആസിഫ് , പി റ്റി എ വൈസ് പ്രസിഡന്റ് അനസ് മജീദ് , വിദ്യാഭ്യസ ഓഫീസ് സൂപ്രണ്ട് ഉല്ലാസ് ചാരുത,സ്കൂൾ പ്രൻസിപ്പൽ സന്താഷ് റ്റി ബി, ഹെഡ്മിസ്ട്രസ് ഷൈല കുമാരി,ബി പി സി ആനി ജോർജ് ,എം പി റ്റി എ ചെയർ പേഴ്സൺ ജൻസീന കെ ഇ,
എച്ച് ഫോറം കൺവിനർ എം കെ മുഹമ്മദ്,എസ് എം സി ചെയർമാൻ നാസർ ഹമീദ്, തസ്മിൻ ഷിഹാബ്,വിവിധ കക്ഷി നേതാക്കളായ കെ കെ ഉമർ , ഇ എം നൗഷാദ് ,ശ്രീകാന്ത്,എം ബി ഇബ്രാഹിം,പി എ കബീർ , വിവിധ അധ്യാപക സംഘടന നേതാക്കൾ തുടത്തിയവർ സംബന്ധിച്ചു.