തിരുവനന്തപുരം: വിക്രം സാരാഭായ് സ്പേസ് സെന്റര്‍ (വി.എസ്.എസ്.സി) പരീഷയിലെ കോപ്പിയടി സംഘത്തിന് രാജ്യമാകെ വേരുകളെന്ന് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ സി.എച്ച് നാഗരാജു. കോപ്പിയടി ഏറെ നാളത്തെ ആസൂത്രണത്തിന് പിന്നാലെയാണെന്നും അദ്ദേഹം പറഞ്ഞു.
വലിയ സംഖ്യ വാങ്ങിയതിന് ശേഷമാണ് ഇവരെല്ലാം ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നത്. ഒരു സംഘത്തിന്റെ ഭാ?ഗമാണ് പിടിയിലായവര്‍ എന്നാണ് കരുതുന്നത്. വിമാനത്തിലാണ് സംഘം തിരുവനന്തപുരത്തെത്തിയത്. വിശദമായ അന്വേഷണത്തിന് ഹരിയാണ പോലീസിന്റെ സഹായം ആവശ്യമാണ്. 2022-ല്‍ ഡിഫന്‍സിന്റെ സി ഗ്രൂപ്പ് പരീക്ഷയുമായി ബന്ധപ്പെട്ടും സമാനമായ രീതിയില്‍ 29 ഹരിയാണ സ്വദേശികളെ പിടികൂടിയിരുന്നു. ഇം സംഭവത്തിന് നിലവിലെ കോപ്പിയടിയുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന് പരിശോധിക്കുന്നതിനായി തമിഴ്നാട് പോലീസിന്റെ സഹായം തേടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കമ്മിഷണര്‍ പറഞ്ഞത്
കോപ്പിയടിക്കുന്നതിനായി പ്രത്യേകം തയ്യാറാക്കിയ ഇലക്ട്രോണിക് വസ്തുക്കള്‍ ഉപയോഗിച്ചതായി കമ്മീഷണര്‍ വ്യക്തമാക്കി. ഇവ പ്രാദേശികമായി നിര്‍മിച്ചതാണെന്നാണ് കരുതുന്നത്. മൊബൈല്‍ ഫോണിനു പുറമെ പ്രത്യേകമായി നിര്‍മിച്ച ഹെഡ്സെറ്റും ഇതുമായി ബന്ധപ്പിച്ച മറ്റൊരു ഉപകരണവും ഇവര്‍ ഉപയോഗിച്ചിട്ടുണ്ട്. ഈ ഉപകരണത്തിനകത്ത് സിം കാര്‍ഡ് ഇടുന്നതിനുള്ള സൗകര്യമുണ്ട്. ഇവ ബന്ധപ്പെട്ടിരിക്കുന്നത് കണ്ട്രോള് റൂം പോലുള്ള കേന്ദ്രത്തില്‍ നിന്നുമാണ്. ഉത്തരം പറഞ്ഞു കൊടുക്കുന്നത് ഇത്തരം കേന്ദ്രങ്ങളില്‍ നിന്നാണ്.
ക്യാമറ ഘടിപ്പിക്കുന്നതിനായി പ്രത്യേകം തുന്നിയ ഷര്‍ട്ടാണ് കോപ്പിയടിച്ചവര്‍ ധരിച്ചത്. ബട്ടണ്‍ ഹോളുകളിലാണ് ക്യാമറ വയ്ക്കുന്നത്. ഇത്തരത്തിലുള്ള സംവിധാനങ്ങള്‍ ഒരുക്കണമെങ്കില്‍ കൃത്യമായ ആസൂത്രണം ആവശ്യമാണ്. മൂന്ന് ഉപകരണങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്. ഇവയൊന്നും പുതിയവയല്ല. ഇത് മറ്റ് സ്ഥലങ്ങളിലും ഇവര്‍ സമാനമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന വസ്തുതയിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു.
പരീക്ഷ എഴുതുന്നതിനായി 469 പേരാണ് ഹരിയാണയില്‍നിന്നെത്തിയത്. ഇവരില്‍ ഭൂരിഭാ?ഗവും മറ്റു പലര്‍ക്കുംവേണ്ടി പരീക്ഷയെഴുതാനാണ് സ്ഥലത്തെത്തിയത്. കേന്ദ്രങ്ങളില്‍ കയറുന്നവര്‍ക്കായി യഥാര്‍ഥ അപേക്ഷകരുടെ വ്യാജ ആധാറും മറ്റ് തിരിച്ചറിയല്‍ രേഖകളും നിര്‍മിക്കും. പകരക്കാരന് പരീക്ഷയെഴുതി വിജയിച്ചാല്‍ അഭിമുഖത്തിനും പിന്നീട് ജോലിയില്‍ പ്രവേശിക്കാനുമെത്തുന്നത് യഥാര്‍ഥ അപേക്ഷകരാകും. ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്തെടുക്കുമ്പോള്‍ ഫോട്ടോയ്ക്കുള്ള കൃത്യതക്കുറവ് ക്രമക്കേട് നടത്തുന്നവര്‍ക്ക് തുണയായെന്നാണ് വിവരം.