മൂവാറ്റുപുഴ: പേഴക്കാപ്പിള്ളി ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി നിര്‍മിക്കുന്ന പുതിയ ടോയ്ലറ്റ് സമുച്ചയത്തിന്റെ നിര്‍മ്മാണോദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡന്റ് മനോജ് മുത്തേടന്‍ നിര്‍വ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി എം അസീസ് അധ്യക്ഷത വഹിച്ചു, ജില്ല പഞ്ചായത്ത് മെമ്പര്‍ ഷാന്റി എബ്രഹാം സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ റിയാസ് ഖാന്, വാര്‍ഡ് മെമ്പര്‍ നെജി ഷാനവാസ്, സ്കൂള്‍ പ്രിന്‍സിപ്പല്‍ റ്റി.ബി. സന്തോഷ്, ഹെഡ്മാസ്റ്റര് എന്‍.ഡി. ജോഷി, പി.ടി.എ പ്രസിഡന്റ് ഹസീന ആസിഫ്, എസ്.എം.സി. ചെയര്മാന് നാസര്‍ ഹമീദ്, അധ്യാപകര്‍, പി.ടി.എ, എസ്.എം.സി. അംഗങ്ങള്‍ പങ്കെടുത്തു. ജില്ല പഞ്ചായത്തില്‍ നിന്നും അനുവദിച്ച 30 ലക്ഷം രൂപയുടെ മുടക്കിയാണ് ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പുതിയ ടോയ്ലറ്റ് സമൂച്ഛയം നിര്‍മ്മിക്കുന്നത്