സംസ്ഥാനത്ത് വെള്ളിയാഴ്ച്ച ആരംഭിക്കുന്ന പ്ലസ് വണ്‍ പരീക്ഷയ്ക്ക് യൂണിഫോം വേണ്ടെന്ന് തീരുമാനം.പരീക്ഷയുടെ മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.
തീരുമാനങ്ങളിങ്ങനെ:
പരീക്ഷയ്ക്ക് മുന്നോടിയായി ബുധനാഴ്ചക്കകം സ്കൂളുകള്‍ അണുവിമുക്തമാക്കുവാന്‍ മന്ത്രി ജില്ലാ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്കി. ഇതിനായി അനധ്യാപക ജീവനക്കാര്‍, പിടിഎ അംഗങ്ങള്‍, ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ സേവനം പ്രയോജനപ്പെടുത്തണമെന്നും നിര്‍ദ്ദേശമുണ്ട്. പരീക്ഷയ്ക്ക് എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഒരു കവാടത്തിലൂടെ മാത്രമാണ് പ്രവേശനം അനുവദിക്കുക. പ്രവേശന കവാടത്തില്‍ സാനിറ്റെസര്‍ നല്‍കും, ശരീര ഊഷ്മാവ് പരിശോധിക്കുവാനും സംവിധാനമുണ്ടാക്കും. പരീക്ഷയ്ക്ക് എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് യൂണിഫോം നിര്‍ബന്ധമല്ല. കുട്ടികള്‍ക്ക് പരസഹായം ഇല്ലാതെ ക്ലാസുകളിലേക്ക് എത്താന്‍ കവാടത്തില്‍ തന്നെ എക്സാം ഹാള്‍ ലേ ഔട്ട് പ്രദര്‍ശിപ്പിക്കും. കോ വിഡ് പോസിറ്റീവ് ആയ വിദ്യാര്‍ത്ഥികള്‍ പരീക്ഷയ്ക്ക് ഹാജരാകുന്നുണ്ടെങ്കില്‍ വിവരം മുന്‍കൂട്ടി ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം. ഈ വിദ്യാര്‍ത്ഥികള്‍ക്കും, ഇവരുടെ ഇന്‍വിജിലേറ്റര്‍മാര്‍ക്കും പിപിഇ കിറ്റ് സ്കൂളുകളില്‍ ലഭ്യമാക്കണമെന്നും യോഗം ശുപാര്‍ശ ചെയ്യുന്നു. ഇവര്‍ക്ക് പ്രത്യേക ക്ലാസുകളില്‍ പരീക്ഷയെഴുതാന്‍ സൗകര്യം ഒരുക്കും. ശരീര ഊഷ്മാവ് കൂടുതലുള്ള വിദ്യാര്‍ത്ഥികളെയും, ക്വാറന്റീനില്‍ ഉള്ളവരെയും പ്രത്യേകം ക്ലാസുകളില്‍ പരീക്ഷ എഴുതിക്കും. പരീക്ഷ ഹാളില്‍ കുട്ടികള്‍ തമ്മില്‍ പേന, കാല്‍ക്കുലേറ്റര്‍ മുതലായവ കൈമാറരുതെന്നും നിര്‍ദേശമുണ്ട്.