ആലുവ: ജന്മനാടിനൊപ്പം മണപ്പുറം പദ്ധതിയിലൂടെ മണപ്പുറം ഫൗണ്ടേഷന് ആലുവ നിയോജക മണ്ഡലത്തിലെ വിവിധ സ്കൂളിലെ അന്‍പത് വിദ്യാര്‍ത്ഥികള്‍ക്ക് മൊബൈല്‍ ഫോണുകള്‍ വിതരണം ചെയ്തു.ആലുവ നിയോജക മണ്ഡലം എം.എല്‍.എ അന്‍വര്‍ സാദത്ത് ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ മുഖ്യാതിഥി മണപ്പുറം ഗ്രൂപ്പ് ഓഫ് കമ്പനീസ് കോ-പ്രൊമോട്ടര്‍ സുഷമാ നന്ദകുമാര്‍ മൊബൈല്‍ ഫോണുകള്‍ എറണാകുളം എംഎല്‍എ ടി ജെ വിനോദിന് കൈമാറി.
മണപ്പുറം ഫൗണ്ടേഷന് സി.ഇ.ഒജോര്ജ്ജ്.ഡി.ദാസ്, മണപ്പുറം ഫിനാന്‍സ് സീനിയര്‍ പി.ആര്.ഓ കെ.എം അഷ്റഫ്, മണപ്പുറം ഫൗണ്ടേഷന് സാമൂഹ്യപ്രതിബദ്ധത വിഭാഗത്തില്‍ നിന്നും സൂരജ് കൊമ്പന്, ശില്പാ സെബാസ്റ്റ്യന്‍, നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി വി കുഞ്ഞ്, നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സന്ധ്യ നാരായണപിള്ള, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് എം ജെ ജോമി, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ദിലീപ് കപ്രശ്ശേരി , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് ആന്റണി കയ്യാല, നെടുമ്പാശ്ശേരി എം എച്ച് എസ് പ്രിന്‍സിപ്പല്‍ മഞ്ജു എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.