മൂവാറ്റുപുഴ : അഭിഭാഷകർ സമൂഹത്തിൻ്റെ സ്വഭാവിക നേതാക്കന്മാരാണെന്ന് ഹൈകോടതി ജഡ്ജി ജസ്റ്റീസ് എൻ നഗരേഷ് പറഞ്ഞു. സമൂഹം ഒരു പ്രശ്നം വരുമ്പോൾ ഉറ്റുനോക്കുന്നത് അഭിഭാഷകരെയാണ്.സമൂഹത്തിന് ദിശാബോധം നൽകുന്നതിൽ അഭിഭാഷകരുടെ പങ്ക് വളരെ വലുതാണെന്നും അദ്ദേഹം പറഞ്ഞു.
മൂവാറ്റുപുഴ ബാറിലെ പ്രമുഖ അഭിഭാഷകനും മുന്‍ അഡീഷണല്‍ ഗവണ്മെന്റ് പ്ലീഡര്‍ ആന്റ് പബ്ളിക് പ്രോസിക്യൂട്ടറുമായിരുന്ന അഡ്വ.സി.കെ സാജന്റെ രണ്ടാം ചരമ വാർഷികത്തോടനുബന്ധിച്ച് ബാർ അസോസിയേഷൻ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബാര്‍ അസോസിയേഷന് പ്രസിഡന്റ് അഡ്വ വിജു ചക്കാലക്കൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ അഭിഭാഷകരുടെ മക്കളെ അഡ്വ. സി കെ സാജൻ മെമ്മോറിയൽ മെറിറ്റ് അവാർഡ് നൽകി ആദരിച്ചു.
മൂവാറ്റുപുഴ വിജിലൻസ് ജഡ്ജി എൻ വി രാജു, അഡീഷണൽ ഗവൺമെൻ്റ് പ്ലീഡർ അഡ്വ സാബു ജോസഫ് ചാലിൽ ,
ബാർ അസോസിയേഷൻ മുൻ പ്രസിഡൻ്റ് മാരായ അഡ്വ എൻ പി തങ്കച്ചൻ , അഡ്വ എബ്രഹാം ജോസഫ്, ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വ ടോണി ജോസ് മേമന ,അഡ്വ സാജൻ തോമസ് , അഡ്വക്കേറ്റ് ക്ലർക്ക് സ് അസോസിയേഷൻ പ്രസിഡൻറ് കെ ജി അനിൽ കുമാർ എന്നിവർ സംസാരിച്ചു