കോതമംഗലം : ഒരേ ക്ലാസില്‍ പഠിച്ച ഇരട്ടകള്‍ നേടിയത് എ പ്ലസോടെ ഇരട്ട വിജയം. നൂറു ശതമാനം വിജയത്തിനൊപ്പം ഇരട്ടകളുടെ അഭിമാന വിജയം സ്കൂളിന് തിളക്കംകൂട്ടി. പിണ്ടിമന ടി.വി.ജെ.എം. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥികളായ ദേവജിത്തും ദേവപ്രിയയും ആണ് എസ്.എസ്.എല്‍.സി. പരീക്ഷയ്ക്ക് എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ ഇരട്ട സഹോദരങ്ങള്‍.
സാധാരണ ഇരട്ടകളില്നിന്ന് കാഴ്ചയില്‍ വ്യത്യസ്തമാണെങ്കിലും സ്വഭാവത്തില്‍ ഒരു പോലെയാണ്. കരിങ്ങഴ കപ്പടതൊട്ടിയില്‍ ബാബു-സിനി ദമ്പതികളുടെ മക്കളാണ് ഇവര്‍.