സ്ക്കൂള് തുറക്കാന്‍ തീരുമാനം എടുത്തത് വിദ്യാഭ്യാസ വകുപ്പുമായി ചര്‍ച്ച ചെയ്ത ശേഷമാണന്ന് മന്ത്രി വി ശിവന്‍കുട്ടി. വകുപ്പുമായി നേരത്തെ തന്നെ ചര്‍ച്ചകള്‍ നടത്തിയിരുന്നു. മറ്റു പ്രചാരണങ്ങളെല്ലാം അടിസ്ഥാന രഹിതമാണ്. തെറ്റിദ്ധാരണ പടര്‍ത്തുന്ന കാര്യങ്ങളാണ് മാധ്യമങ്ങള്‍ നല്‍കുന്നതെന്നും ശിവന്‍കുട്ടി കൂട്ടിചേര്‍ത്തു.
എല്ലാ നിലയിലും കുട്ടികള്‍ക്ക് സംരക്ഷണം നല്‍കേണ്ടതുണ്ട്. ആരോഗ്യവകുപ്പും വിദ്യാഭ്യാസ വകുപ്പും വിപുലമായ പദ്ധതികളാണ് തയ്യാറാക്കുന്നത്.
സ്ക്കൂള് തുറക്കുന്നത് സംബന്ധിച്ച് രക്ഷിതാക്കള്‍ക്ക് ആശങ്ക വേണ്ട. കുട്ടികളുടെ ഭാവിയാണ് സര്‍ക്കാരിന് മുന്നിലുള്ളത്. സംസ്ഥാനത്താകെ പദ്ധതി നടപ്പിലാക്കുമ്പോള്‍ പൊതുജനങ്ങളില്‍ നിന്നും സഹായസഹകരണങ്ങള്‍ വേണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു. സാനിറ്റൈസ് ചെയ്യണം, എല്ലാ കുട്ടികള്‍ക്കും മാസ്ക് വിതരണം ചെയ്യണം. ടൈംടേബിള്‍ ക്രമീകരിക്കണം. ഷിഫ്റ്റ് ക്രമീക്കരണം തുടങ്ങിയത് ഉള്‍പ്പെടെ നടപ്പിലാക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. തെന്നും മന്ത്രി കൂട്ടിചേര്‍ത്തു.