തിരുവനന്തപുരം: എസ്.എസ്.എല്‍.സി പരീക്ഷാഫലം വിദ്യാഭ്യാസവകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി പ്രഖ്യാപിച്ചു. 99.70 ആണ് വിജയശതമാനം. 2960 സെന്ററുകളിലായി 4,19,128 വിദ്യാര്‍ഥികളാണ് ഇത്തവണ എസ്.എസ്.എല്‍.സി പരീക്ഷയെഴുതിയത്. 68,604 വിദ്യാര്‍ഥികള്‍ക്ക് ഫുള്‍ എ പ്ലസ് ലഭിച്ചു. വിഎച്ച്എസ്ഇ വിജയശതമാനം -99.9 ആണ്
പരീക്ഷാഫലം വൈകിട്ട് നാല് മണി മുതല്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ പി.ആര്.ഡി. ലൈവ് മൊബൈല്‍ ആപ്പിലും വിവിധ വെബ്സൈറ്റുകളിലും ലഭിക്കും. എസ്.എസ്.എല്‍.സി. ഫലമറിയാന്‍ കൈറ്റിന്റെ നേതൃത്വത്തില്‍ www.results.kite.kerala.gov.in എന്ന പ്രത്യേക ക്ലൗഡധിഷ്ഠിത പോര്‍ട്ടലിനുപുറമെ ‘സഫലം 2023’ എന്ന മൊബൈല്‍ ആപ്പും സജ്ജമാക്കിയിട്ടുണ്ട്.
ടി.എച്ച്.എസ്.എല്‍.സി., ടി.എച്ച്.എസ്.എല്‍.സി. (ഹിയറിങ് ഇംപയേര്‍ഡ്), എസ്.എസ്.എല്‍.സി. (ഹിയറിങ് ഇംപയേര്‍ഡ്), എ.എച്ച്.എസ്.എല്‍.സി. എന്നീ പരീക്ഷകളുടെ ഫലവും ഇതോടൊപ്പം പ്രഖ്യാപിച്ചു. പരീക്ഷ നല്ല നിലയില്‍ നടത്തിയ അധ്യാപക-അനധ്യാപകരേയും പരീക്ഷ എഴുതിയ വിദ്യാര്‍ഥികളേയും മന്ത്രി അനുമോദിച്ചു
വിജയ ശതമാനം ഒറ്റനോട്ടത്തില്‍
കണ്ണൂര്‍ ഏറ്റവും കൂടുതല്‍ വിജയ ശതമാനമുള്ള റവന്യു ജില്ല. 99.94% ആണ് ജില്ലയിലെ വിജയശതമാനം. ഏറ്റവും കുറവ് വിജയ ശതമാനമുള്ള റവന്യു ജില്ല വയനാടാണ്- 98.41
വിജയശതമാനം ഏറ്റവും കൂടുതലുള്ള വിദ്യാഭ്യാസ ജില്ല പാലാ, മൂവാറ്റുപുഴ
വിജയശതമാനം ഏറ്റവും കുറവുള്ള വിദ്യാഭ്യാസ ജില്ല വയനാടാണ് (97.98%)
ഏറ്റവും കൂടുതല്‍ ഫുള്‍ എ പ്ലസ് ലഭിച്ച വിദ്യാഭ്യാസ ജില്ല- മലപ്പുറം (4,856). മലപ്പുറം ജില്ലയിലെ പി.കെ.എം.എം.എച്ച്.എസ്.എസ് എടരിക്കോട് ആണ് കൂടുതല്‍ കൂട്ടികള്‍ പരീക്ഷയെഴുതിയ സെന്റര്‍ ഏറ്റവും കുറവ് കുട്ടികള്‍ പരീക്ഷ എഴുതിയ സെന്റര്‍-എച്ച്.എം.എച്ച്. എസ്.എസ് രണ്ടാര്‍ക്കര എറണാകുളം