കൊവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് മാറ്റിവച്ച എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ മെയ് 26 ന് തുടങ്ങില്ല. മെയ് 31- വരെ ലോക്ക് ഡൗണ്‍ നീട്ടിയ സാഹചര്യത്തിലാണ് മുടങ്ങിയ പരീക്ഷകളുടെ തീയതി വീണ്ടും മാറ്റിയത്. വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് വിളിച്ച ഉന്നതതല യോഗത്തിലാണ് തീരുമാനം. മെയ് 31 വരെ സ്കൂളുകള്‍ അടച്ചിടണമെന്ന് കേന്ദ്രം പറഞ്ഞിരിക്കുന്നതിനാലാണ് ഈ തീരുമാ നമെടുത്തത് എന്ന് ഉന്നതതല യോഗം വ്യക്തമാക്കി. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കും. അതേസമയം, സംസ്ഥാനത്തെ മദ്യശാലകള്‍ ബുധനാഴ്ച തുറക്കും. ബെവ്കോ ഔട്ട്ലറ്റുകളാണ് തുറക്കുന്നത്. ബാറുകളിലെ പാഴ്സല്‍ കൗണ്ടറും ബുധനാഴ്ച മുതല്‍ തുറക്കും.