മുവാറ്റുപുഴ :മൂവാറ്റുപുഴ നഗരസഭ സ്റ്റേഡിയത്തില്‍ നടന്നുവന്ന ഉപജില്ല സ്കൂള്‍ കായികമേളയുടെ എല്‍ പി വിഭാഗം മത്സരങ്ങള്‍ സമാപിച്ചു. സമാപന സമ്മേളനം നഗരസഭ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ പിഎം അബ്ദുള്‍ സലാം ഉദ്ഘാടനം ചെയ്തു . എച്ച് എം ഫോറം സെക്രട്ടറി എം കെ മുഹമ്മദ് ,കായിക അധ്യാപകരായ ജെയ്സണ്‍ പി ജോസഫ് , എല്‍ദോ കുര്യാക്കോസ്, ഉപജില്ല സ്പോര്‍ട്സ് സെക്രട്ടറി കെ പി അസീസ് , വാക്കിംഗ് ക്ലബ് പ്രസിഡന്റ് പി എ സുബൈര്‍, സബീര്‍ മൂവാറ്റുപുഴ തുടങ്ങി വിവിധ സ്കൂളുകളിലെ പ്രധാനധ്യാപകര്‍ പങ്കെടുത്തു.
സീനിയര്‍ വിഭാഗം മത്സരങ്ങള്‍ കഴിഞ്ഞ ആഴ്ച്ച സമാപിച്ചിരുന്നു. 66 പോയിന്റുമായി മൂവാറ്റുപുഴ നിര്‍മല ജൂനിയര്‍ സ്കൂള്‍ ഓവര്‍ഓള്‍ കരസ്ഥമാക്കി. 20 പോയിന്റുമായ കാവുങ്കര കെ എം എല്‍ പി സ്കൂള്‍ , ആരക്കുഴ സെന്റ് ജോസഫ് സ്കൂള്‍ എന്നിവര്‍ ഓവര്‍ ഓള് സെക്കന്റും പങ്കിട്ടു. 19 പോയിന്റുമായി മുളവൂര്‍ എം എസ് എം സ്കൂള്‍ ഓവര്‍ ഓള് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. എല്‍ പി മിനി വിഭാഗത്തില്‍ 26 പോയിന്റുമായി നിര്‍മല ജൂനിയര്‍ സ്കൂള്‍ ഒന്നാം സ്ഥാനവും 19 പോയിന്റുമായി മുളവൂര്‍ എം എസ് എം സ്കൂള്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. എല്‍ പി കിഡ്ഡീസ് വിഭാഗത്തില്‍ 40 പോയിന്റുമായി നിര്‍മല ജൂനിയര്‍ സ്കൂളും 16 പോയിന്റുമായി പറമ്പഞ്ചേരി സെന്റ് സ്റ്റീഫന്‍ സ്കൂളും ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി.
സബ്ജില്ല കായികമേളയില്‍ മേക്കടമ്പ് ഗവ: എല്‍ പി സ്കൂളിന് വിജയം
മൂവാറ്റുപുഴ: മൂവാറ്റുപുഴ സബ്ജില്ല കായികമേളയില്‍ എല്‍. പി. സ്കൂള്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടി മേക്കടമ്പ് ഗവണ്മെന്റ് എല്‍ പി സ്കൂള്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി. കായികാധ്യാപകര്‍ ഇല്ലാത്ത സ്കൂളില്‍ പിടിഎ പ്രസിഡന്റ് രാഹുല്‍ കെ സുകുമാരന്റെയും, പി ടി എ യുടെയും അധ്യാപകരുടെയും നേതൃത്വത്തില്‍ കുട്ടികള്‍ക്ക് നല്കിയ മികച്ച പരിശീലനമാണ് സ്കൂളിനെ വിജയത്തിന്റെ പിന്നില്‍.