സെപ്റ്റംബറില്‍ നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന നീറ്റ്, ജെഇഇ പരീക്ഷകള്‍ മാറ്റിവയ്ക്കില്ലെന്ന് സുപ്രീം കോടതി. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ പരീക്ഷ മാറ്റിവയ്ക്കണമെന്ന ഹര്‍ജികള്‍ കോടതി തള്ളി. പരീക്ഷ മാറ്റിയാല്‍ വിദ്യാര്‍ഥികളുടെ ഭാവി അപകടത്തിലാകുമെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചാണു വിധി പറഞ്ഞത്.
കോവിഡ് ആശങ്ക തുടരുന്ന സാഹചര്യത്തില്‍ നീറ്റ്, ജെഇഇ മെയിന്‍ പ്രവേശനപരീക്ഷകള്‍ നീട്ടിയിരുന്നു. മെഡിക്കല്‍ പ്രവേശനപരീക്ഷയായ നീറ്റ് സെപ്റ്റംബര്‍ 13നും ദേശീയ എന്‍ജിനീയറിങ് പ്രവേശനപരീക്ഷയായ ജെഇഇ മെയിന്‍ സെപ്റ്റംബര്‍ 1 മുതല്‍ 6 വരെയുമാണു നീട്ടിയത്. ഐഐടികളിലേക്കുള്ള ജെഇഇ അഡ്വാന്‍സ്ഡ് സെപ്റ്റംബര്‍ 27നാണ്.