മൂവാറ്റുപുഴ : നിര്‍മല ജൂനിയര്‍ സ്കൂള്‍ വാര്‍ഷികാഘോഷവും സുവര്‍ണ്ണജൂബിലി ആഘോഷ സമാപനവും 19നും 20നും നടക്കുമെന്ന് അധികൃതര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 19ന് രാവിലെ 10.30ന് നടക്കുന്ന സമ്മേളനത്തില്‍ ഹോളി മാഗി ഫോറോന പളളി അസിസ്റ്റന്റ് വികാരി ഫാ. ഫെബിന് കുന്നത്ത് അധ്യക്ഷത വഹിക്കും. തുടര്‍ന്ന് വിദ്യാര്‍ഥികളുടെ കലാപരിപാടികളും നടക്കും.
ഉച്ചകഴിഞ്ഞ് മൂന്നിന് നടക്കുന്ന പൊതു സമ്മേളനം രൂപത വികാരി ജനറല്‍ റവ.ഡോ. മോണ്‍. പയസ് മലേക്കണ്ടത്തില്‍ ഉദ്ഘാടനം ചെയ്യും, സ്കൂള്‍ മാനേജര്‍ റവ. സിസ്റ്റര്‍ മെര്ളിന് അധ്യക്ഷതവഹിക്കും. നിര്‍മ്മല എച്ച്.എസ്എസ്. പ്രിന്‍സിപ്പല്‍ റവ.ഡോ. ആന്റണി പുത്തന്‍കുളം അനുഗ്രഹപ്രഭാഷണം നടത്തും. സ്കൂള്‍ ഹെഡ്മിസ്ട്രസ് റവ. സിസ്റ്റര്‍ ലൂസി മാത്യു വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിക്കും. നിര്‍മലാ പബ്ലിക്ക് സ്കൂള്‍ പ്രിന്‍സിപ്പല്‍ റവ.ഫാ. പോള്‍ ചൂരത്തൊട്ടി, എഡ്യൂക്കേഷണല്‍ കൗണ്‍സിലര്‍ റവ. സിസ്റ്റര്‍ ജാന്‍സി എബ്രാഹം, മൂവാറ്റുപുഴ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് സീനിയര്‍ സൂപ്രണ്ട് ഡി. ഉല്ലാസ്, പി.റ്റി.എ. പ്രസിഡന്റ് മാത്യു എം. ജേക്കബ്, എം.പി.റ്റി.എ പ്രസിഡന്റ് സി.റ്റി. സുപ്രഭ എന്നിവര്‍ പ്രസംഗിക്കും. തുടര്‍ന്ന് കലാപരിപാടികളും നടക്കും.
20ന് വൈകുന്നേരം അഞ്ചിന് കോതമംഗലം രൂപതാദ്ധ്യക്ഷന് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തിലിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന സുവര്‍ണ്ണ ജൂബിലി ആഘോഷ സമാപന സമ്മേളനം മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി വൈസ് ചാന്‍സിലര്‍ പ്രൊഫ സി.റ്റി. അരവിന്ദകുമാര്‍ ഉദ്ഘാടന നിര്‍വ്വഹിക്കും. സ്കൂള്‍ മാനേജര്‍ റവ. സിസ്റ്റര്‍ മെര്ളിന് സ്വാഗതം പറയും. റവ.മോണ്‍. ജോസ് കരിവേലിക്കല് അനുഗ്രഹപ്രഭാഷണം നടത്തും. ചലച്ചിത്രതാരം വിന്‍സി അലോഷ്യസ് സുവര്‍ണ്ണ ജൂബിലി സ്മരണിക പ്രകാശനം നിര്‍വഹിക്കും. ചടങ്ങില്‍ റവ. സിസ്റ്റര്‍ ജെസ്സി ട്രീസ, റവ. സിസ്റ്റര്‍ ലൂസി മാത്യു എന്നിവരെ രൂപതാധ്യക്ഷന്‍ ആദരിക്കും. ഡീന്‍ കുര്യാക്കോസ് എം.പി., മാത്യു കുഴല്നാടന് എംഎല്‍എ, പൂര്‍വ്വവിദ്യാര്‍ത്ഥി അനൂപ് ജേക്കബ് എംഎല്‍എ, നഗരസഭാധ്യക്ഷന്‍ പി.പി. എല്‍ദോസ്, ഹോളി മാഗി ഫൊറോന പള്ളി വികാരി റവ. ഫാ കുര്യാക്കോസ് കൊടകല്ലില്‍, നഗരസഭ സ്ഥിരംസമിതി അധ്യക്ഷന്‍ ജോസ് കുര്യക്കോസ്, വാര്‍ഡ് കൗണ്‍സിലര്‍ രാജശ്രീ രാജു, നിര്‍മ്മല എച്ച്.എസ്.എസ് മൂന് പ്രിന്‍സിപ്പല്‍ ഫാ. ജോര്‍ജ് വടക്കേല്‍, മുന്‍ സ്കൂള്‍ മാനേജര്‍ റവ. സിസ്റ്റര്‍ ജോവിയറ്റ്, മുന്‍ ഹെഡ്മിസ്ട്രസ്സ് റവ. സിസ്റ്റര്‍ ജോര്‍ജിയ, അലുമിനി അസോസിയേഷന് പ്രസിഡന്റ് എന്‍. രാജേഷ്, ഗോള്‍ഡന്‍ ജൂബിലി കമ്മറ്റി ജനറല്‍ കണ്‍വിനര്‍ തോമസ് പാറക്കല്‍ എന്നിവര്‍ പ്രസംഗിക്കും. സ്കൂള്‍ ഹെഡ്മിസ്ട്രസ്സ് റവ. സിസ്റ്റര്‍ ലൂസി മാത്യു നന്ദി പറയും.
1974 ജൂണ്‍ 16ന് രണ്ട് ഡിവിഷനുകളിലായി 76 കുട്ടികളും നാല് അധ്യാപകരുമായി വാഴപ്പിളളി സെന്റ് ജോസഫ് പാരിഷ് ഹാളില്‍ റവ.ഫാ. മാത്യു ചെരിപ്പുറത്തിന്റെ ശ്രമഫലമായി നിര്‍മലാ ജൂനിയര്‍ എന്നപേരില്‍ എഫ്.സി.സി. സിസ്റ്റേഴ്സിന്റെ നേതൃത്വത്തില്‍ ഒരു പ്രീപ്രൈമറി ഇംഗ്ലീഷ് മീഡിയം സ്കൂള്‍ ആരംഭിച്ചായിരുന്നു തുടക്കംകുറിച്ചത്. 1975 ജൂലൈ 15 ന് നിര്മലാജൂനിയര് സ്കൂള്‍ വാഴപ്പിളളിയില്‍ നിന്നും മാറ്റി മുവാറ്റുപുഴയില്‍ പ്രവര്‍ത്തനമാരംഭിച്ചു. സുവര്‍ണജൂബിലി ആഘോഷവര്‍ഷത്തില്‍ കെ.ജിയില്‍ എട്ട് ഡിവിഷനുകളും എല്‍.പി യില്‍ 16 ഡിവിഷനുകളുമായി 885 കുട്ടികള്‍ വിദ്യ അഭ്യസിക്കുന്നുണ്ട്. 45 ജീവനക്കാരുമുണ്ട്. സ്കൂള്‍ മാനേജര്‍ റവ. സിസ്റ്റര്‍ മെര്ളിന്റെയും ഹെഡ്മിസ്ട്രസ്സ് റവ. സിസ്റ്റര്‍ ലൂസി മാത്യുവിന്റെയും നേതൃത്വത്തില്‍ ഏറ്റവും ഉയര്‍ന്ന വിദ്യാഭ്യാസ നിലവാരം പുലര്‍ത്തുന്ന സ്കൂളായി നിര്‍മല ജൂനിയര്‍ സ്കൂള്‍ മാറിക്കഴിഞ്ഞു. പത്ര സമ്മേളനത്തില്‍ സ്കൂള്‍ മാനേജര്‍ റവ. സിസ്റ്റര്‍ മെര്ളിന്, ഹെഡ്മിസ്ട്രസ്സ് റവ. സിസ്റ്റര്‍ ലൂസി മാത്യു, ആഘോഷ കമ്മിറ്റി ജനറല്‍ കണ്‍വിനര്‍ തോമസ് പാറക്കല്‍, പബ്ലിസിറ്റി കണ്‍വിനര്‍ ബിജു തോട്ടം എന്നിവര്‍ പങ്കെടുത്തു.