മൂവാറ്റുപുഴ: എസ്എസ്എല്‍സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. എറണാകുളം ജില്ലയില്‍ ഏറ്റവും കൂടുതല്‍ വിജയശതമാനം മൂവാറ്റുപുഴയില്‍. 99.88 ശതമാനം വിദ്യാര്‍ത്ഥികളാണ് ഇവിടെ നിന്നും ഉന്നത പഠനത്തിന് അര്‍ഹത നേടിയത്. മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ മൂവാറ്റുപുഴ എംഎല്‍എ മാത്യു കുഴല്നാടന് അഭിനന്ദിച്ചു. ഇവര്‍ക്ക് മുന്നോട്ടുള്ള പഠനത്തിന് എല്ലാവിധ പിന്തുണയും എംഎല്‍എ പ്രഖ്യാപിച്ചു.
വിജയിച്ച വിദ്യാര്‍ത്ഥികളെ അഭിനന്ദിച്ചതോടൊപ്പം പരാജയപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ആത്മവിശ്വാസവും പിന്തുണയും അറിയിച്ച് എംഎല്‍എ ഒപ്പം നിന്നു. പരാജയപ്പെട്ടവര്‍ മോശക്കാരല്ല. തുടര്‍ പഠനത്തിന് അര്‍ഹത നേടി മുന്നോട്ടുള്ള യാത്ര തുടരണം. ചെറിയ പരാജയങ്ങള്‍ വലിയ വിജയങ്ങളിലേക്കുള്ള ചവിട്ടുപടിയായി ഉപയോഗപ്പെടുത്തണം. അതിജീവിച്ച് മുന്നോട്ട് പോകണമെന്നും മാത്യു കുഴല്നാടന് പറഞ്ഞു.
മൊത്തം 3478 വിദ്യാര്‍ത്ഥികളാണ് മൂവാറ്റുപുഴയില്‍ നിന്ന് ഈ വര്‍ഷം എസ്എസ്എല്‍സി പരീക്ഷ എഴുതിയത്. 3474 പേര് തുടര്‍ പഠനത്തിനുള്ള അര്‍ഹത നേടി. 1358 പേര് എല്ലാ വിഷയത്തിനും അ+ നേടി. മികച്ച വിജയം നേടിയ സ്കൂളുകളെയും അധ്യാപകരെയും രക്ഷിതാക്കളെയും മാത്യു കുഴല്നാടന് അനുമോദിച്ചു.