ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്ക് സാമൂഹിക നീതി വകുപ്പ് നടപ്പിലാക്കുന്ന വിജയാമൃതം സ്കോളർഷിപ്പ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിരുദത്തിന് ആർട്സ് വിഷയങ്ങൾക്ക് 60 % സയൻസ് വിഷയങ്ങൾക്ക് 80 % മാർക്ക് നേടിയവർക്ക് അപേക്ഷിക്കാം. ജില്ലയിൽ 15 വിദ്യാർഥികൾക്കാണ് പുരസ്കാരം നൽകുന്നത്.
ബിരുദം, ബിരുദ ബിരുദാനന്തര ബിരുദം, പ്രൊഫഷണൽ കോഴ്സുകൾ എന്നിങ്ങനെ തിരിച്ചാണ് സ്കോളർഷിപ്പ് നൽകുന്നത്. ബിരുദവിദ്യാർത്ഥികളായ 10 പേർക്ക് 8000 രൂപയും പിജി പ്രൊഫഷണൽ കോഴ്സ് പാസായ അഞ്ചുപേർക്ക് 10000 രൂപയുമാണ് സ്കോളർഷിപ്പ് തുക. അപേക്ഷകർ സർക്കാർ സ്ഥാപനങ്ങളിലോ മറ്റ് അംഗീകൃത സ്ഥാപനങ്ങളിലോ പഠിച്ചവരായിരിക്കണം. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 30. കൂടുതൽ വിവരങ്ങൾക്ക് .04842425377.