മൂവാറ്റുപുഴ: ആയവന ടെക്നിക്കല്‍ സ്കൂളിന് ശാപമോഷം . പുതിയ കെട്ടിടം പണിയാന്‍ സ്ഥലം ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ അനുമതി ലഭിച്ചതായി മാത്യു കുഴല്‍ നാടന്‍ എം എല്‍ എ അറിയിച്ചു. ഇതിനായി ഏനാനെല്ലൂര്‍ വില്ലേജില്‍ മുന്നേക്കര്‍ സ്ഥലം ഏറ്റെടുക്കും. ഇതിനായുളള ഭരണാനുമതി ലഭിച്ചു. ആയവന പാലിയത്ത് പി.ജെ. ജെയിംസിന്റെ ഉടമ സ്ഥതയിലുള്ള മൂന്ന് ഏക്കര്‍ സ്ഥലം ഏറ്റെടുക്കുന്നതിനാണ് സാങ്കേതിക വിദ്യാഭ്യാസ ഡയറ ക്ടറുടെ ഉത്തരവ്.
സ്ഥലം ഏറ്റെടുപ്പ് സമയബന്ധിതമായി പൂര്‍ത്തിയാക്കി കെട്ടിടം നിര്‍മ്മിച്ച് മികച്ച സൗകര്യങ്ങള്‍ ഒരുക്കി സ്കൂളിനെ പ്രതാപത്തിലെത്തിക്കുമെന്ന് മാത്യു കുഴല്‍ നാടന്‍ എം എല്‍ എ അറിയിച്ചു.
വിദ്യാഭ്യാസ മന്ത്രി ആയിരുന്ന ടി എം ജേക്കബാണ് പ്രത്യേക താല്പര്യമെടുത്ത് അയവനയില്‍ ടെക്നിക്കല്‍ സ്കൂള്‍ അനുവദിച്ചത്. 2014 വരെ വാടക കെട്ടിടത്തിലായിരുന്നു സ്കൂള്‍ പ്രവര്‍ത്തിച്ചിരുന്നത്. കെട്ടിടം ഇടിഞ്ഞ് വീഴാറായതോടെ പ്രവര്‍ത്തനം കാരിമറ്റം ഗവ.എല്‍ പി സ്കൂളിലേക്ക് മാറ്റി. ഏനാനെല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് സൗജന്യമായി നല്കിയ കെട്ടിടത്തിലാണ് വര്‍ക് ഷോപ്പുകള്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നത്.
മുന്‍പ് നല്ല രീതിയില്‍ പ്രവര്‍ത്തിച്ചിരുന്ന ഇവിടെ ഇപ്പോള്‍ മൂന്നു ഡിവിഷനുകളിലായി 35 കുട്ടികളാണുള്ളത്. 17 അധ്യാപകരും 9 അന അധ്യാപകരും ഇവിടെ ഉണ്ട്. ഇലക്ട്രോണിക്സ് , ഓട്ടോമൊബൈല്‍ ട്രേഡ്യൂകളാണ് ഉള്ളത്. യാത്രാ സൗകര്യങ്ങളിലെ കുറവും ഭൗതിക സാഹചര്യങ്ങളിലെ അഭാവവുമാണ് കുട്ടികള്‍ കുറയാന്‍ കാരണം.
ടെക്നിക്കല്‍ സ്കൂളിന് പുതിയ കെട്ടിടം നിര്‍മ്മിക്കാന്‍ സ്ഥലം അനുവദിക്കണമെന്ന് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടിരുന്നതായി . പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജന് കടയ്ക്കോട്ടില് പറഞ്ഞു. ഇത് സംബന്ധിച്ച് തന്റെ നേതൃത്വത്തില്‍ അംഗങ്ങളായ എം.എസ്. ഭാസ്ക്കരന്‍ നായര്‍, ജോളി വാമറ്റം, ജോസ് പൊട്ടമ്പുഴ എന്നിവര്‍ ഉന്നത വി ദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദുവിന് നിവേദനവും നല്‍കിയിരുന്നുവെന്നും രാജന് അറിയിച്ചു