തിരുവനന്തപുരം : ആളുകൾ മരിക്കുന്നത് നോക്കി നിൽക്കുകയും ഫോണിൽ പകർത്തുകയും ചെയ്യുന്ന കാലഘട്ടത്തിൽ ബസ്സ്റ്റോപ്പിൽ കുഴഞ്ഞു വീണ വയോധികനെ ആശുപത്രിയിലെത്തിച്ച് നിറമൺകര എൻ എസ് എസ് വുമൺസ് കോളജ് വിദ്യാർത്ഥിനികൾ മാതൃകയായി.
കുഴഞ്ഞു വീണയാളെ ആരും സഹായിക്കാൻ മുന്നോട്ട് വരാത്ത സാഹചര്യത്തിലാണ് വിദ്യാർത്ഥിനികൾ മറ്റെല്ലാം മാറ്റിവച്ച് സഹായമൊരുക്കി നാടിന് മാത്യകയായത്.
ഇയാളെ ആംബുലൻസിൽ കൃത്യസമയത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ഹാർട്ട് അറ്റാക്കായതിനാൽ ജീവൻ രക്ഷിക്കാനുമായില്ല. കോളജ് വിദ്യാർത്ഥിനികളുടെ ഈ നന്മ അവരുടെ തന്നെ അധ്യാപികയായ വിനീത മോഹൻ ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തിയപ്പോഴാണ് പുറം ലോകം അറിയുന്നത്. തന്റെ വിദ്യാർത്ഥിനികളെ ഓർത്ത് താൻ അഭിമാ നിക്കുന്നുവെന്ന് വിനീത ഫേസ്ബുക്കിൽ കുറിച്ചു. ദീപിക, കീർത്തി, ജ്യോത്സന, ശ്രീലക്ഷ്മി എന്നീ വിദ്യാർത്ഥിനികൾ ചേർന്നാനാണ് വയോധികനെ സഹായിച്ചത്.
പെൺകുട്ടികളുടെ കഥയിപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ്.