ന്യൂഡല്‍ഹി കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ റദ്ദാക്കി. പന്ത്രണ്ടാം ക്ലാസ് പരീക്ഷാ തീയതി മാറ്റുകയും ചെയ്തു. പത്താം ക്ലാസില്‍ ഇതുവരെയുള്ള പ്രകടനമികവ് അടിസ്ഥാനമാക്കി മാര്‍ക്ക് നല്‍കും. ഇതില്‍ തൃപ്തിയില്ലെങ്കില്‍ പിന്നീട് പരീക്ഷ എഴുതാം.വിദ്യാഭ്യാസ മന്ത്രി രമേശ് പൊക്രിയാല്‍, ഉദ്യോഗസ്ഥര്‍ എന്നിവരുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്.
കഴിഞ്ഞ വര്‍ഷവും പത്താം ക്ലാസില്‍ സിബിഎസ്ഇ ഇതേ രീതിയാണ് പരിഗണിച്ചത്. ജൂണ്‍ ഒന്നുവരെയുള്ള സാഹചര്യം വിലയിരുത്തി പന്ത്രണ്ടാം ക്ലാസ് പരീക്ഷ സംബന്ധിച്ച തീരുമാനം എടുക്കും. പരീക്ഷ തുടങ്ങുന്നതിന് 15 ദിവസം മുന്‍പ് തീരുമാനമെടുക്കും. 10, 12 ക്ലാസുകളിലെ വിദ്യാര്‍ഥികളുടെ ബോര്‍ഡ് പരീക്ഷ മേയ് 4 മുതല്‍ നടത്താനാണ് സിബിഎസ്ഇ നിശ്ചയിച്ചിരുന്നത്. എന്നാല്‍ കോവിഡ് വ്യാപനം ചൂണ്ടിക്കാട്ടി പല സംസ്ഥാനങ്ങളിലും ബോര്‍ഡ് പരീക്ഷയ്ക്കെതിരെ എതിര്‍പ്പു ശക്തമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം