മൂവാറ്റുപുഴ :മൂവാറ്റുപുഴ ഉപജില്ല വിദ്യാഭ്യാസ കലോത്സവവത്തിന് വാളകം മാര്‍ സ്റ്റീഫന്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ തിരിതെളിഞ്ഞു . മാത്യു കുഴലനാടന്‍ എംഎല്‍എ കലോത്സവം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എബ്രഹാം കെപി അധ്യക്ഷത വഹിച്ചു. രാവിലെ മൂവാറ്റുപുഴ എഇഒ കെവി ബെന്നി പതാക ഉയര്‍ത്തി കലോത്സവ ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചു. പൗരസ്ത്യ സുവിശേഷ സമാജം പ്രസിഡന്റ് മാര്‍ ക്രിസോസ്റ്റമോസ് മര്‍ക്കോസ് മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തി. ഇഎഇ.സ്കൂള്‍ മാനേജര്‍ റവ.ഫാ. തോമസ് മാളിയേക്കല്‍ കലോത്സവ സന്ദേശം നല്കി.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് . കെ.ജി.രാധാകൃഷ്ണന് ലോഗോ ഡിസൈന്‍ ചെയ്ത വിദ്യാര്‍ത്ഥിക്കും സകൗട്ട് ആന്റ് ഗൈഡ് ലോങ് സര്‍വീസ് സംസ്ഥാന പുരസ്കാരം നേടിയ എല്‍ദോ കുര്യാക്കോസിനെയും ചടങ്ങില്‍ ആദരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോള്‍സി എല്‍ദോസ് , ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഷാന്റി എബ്രഹാം, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ രമ രാമകൃഷ്ണന്, സാറാമ്മ ജോണ്‍, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ലിസ്സി എല്‍ദോസ്, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍,അധ്യാപക സംഘടന പ്രതിനിധികള്‍ തുടങ്ങിവര്‍ പങ്കെടുത്തു.