മൂവാറ്റുപുഴ: വയനാട്ടിലെ ദുരന്തം അനുഭവിക്കുന്ന സഹോദരങ്ങള്‍ക്ക് പുനരധിവാസത്തിന് കൈതാങ്ങായി മൂവാറ്റുപുഴ തര്‍ബിയത്ത് സ്കൂളും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തര്‍ബിയത്ത് ട്രസ്റ്റ് വൊക്കേഷണല്‍ ആന്റ് ഹയര്‍ സെക്കന്ററി സ്കൂളിലെ വിദ്യാര്‍ത്ഥികളും മാനേജ്മെന്റും അധ്യാപകരും ഒത്തുചേര്‍ന്ന് രണ്ടുലക്ഷം രൂപ സമാഹരിച്ചു. സ്കൂള്‍ പ്രിന്‍സിപ്പാള്‍ പി മനോജില്‍ നിന്നും എറണാകുളം ജില്ലാ കളക്ടര്‍ എന്‍ എസ് കെ ഉമേഷ് ഏറ്റുവാങ്ങി.
പിതാവ് പരേതനായ സീതിക്കയുടെ (ടിഎംസീതി) പാതയില്‍ ജീവകീരുണ്യ മേഘലയില്‍ സജീവമായ സ്കൂള്‍ മാനേജര്‍ ടി.എസ് അമീറിന്റെ നേതൃത്വത്തില്‍ ഒട്ടേറെ സാമൂഹ്യ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് സജീവമായി പങ്കുചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന വിദ്യാലയമാണ് തര്‍ബിയത്ത്.
എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കുള്ള സാമ്പത്തിക സഹായം, പ്രളയകാലത്തും കോവിഡുകാലത്തും വിദ്യാലയം നടത്തിയ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമാണ്.