തിരുവനന്തപുരം: മാറ്റിവച്ച എന്‍ജിനീയറിംഗ്, ഫാര്‍മസി പ്രവേശന പരീക്ഷ (കീം) ഓഗസ്റ്റ് അഞ്ചിന് നടത്താന്‍ തീരുമാനം.
ഈ മാസം 21നായിരുന്നു നടത്താന്‍ നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഈ മാസം അവസാനം ജെഇഇ പരീക്ഷ നടക്കുന്ന സാഹചര്യത്തില്‍ ‘കീം’ മാറ്റിവയ്ക്കുകയായിരുന്നു.
ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ.ബിന്ദുവും പ്രവേശന പരീക്ഷാ കമ്മീഷണറുമായി ഇന്ന് നടത്തിയ കൂടിക്കാഴ്ചയിലാണ് പുതുക്കിയ തീയതി നിശ്ചയിച്ചത്.