ഒന്നാം വര്‍ഷ ഹയര്‍ സെക്കന്ററി പരീക്ഷ ഇന്ന് തുടങ്ങും. 4,24,696 വിദ്യാര്‍ത്ഥികളാണ് ഈ വര്‍ഷം ആദ്യ വര്‍ഷ ഹയര്‍ സെക്കന്ററി പരീക്ഷ എഴുതുന്നത്. ഇവരില്‍ 2,11,904 പേര് പെണ്‍കുട്ടികളും 2,12,792 പേര് ആണ്‍കുട്ടികളുമാണ്.
കൂടുതല്‍ പേര് പരീക്ഷ എഴുതുന്നത് മലപ്പുറം ജില്ലയിലാണ്. 77,803 പേരാണ് ജില്ലയില്‍ നിന്ന് പരീക്ഷ എഴുതുന്നത്. 11,008 പേര് പരീക്ഷ എഴുതുന്ന ഇടുക്കിയാണ് ഏറ്റവും കുറവ് വിദ്യാരത്ഥികള്‍ പരീക്ഷ എഴുതുന്ന ജില്ല. ഗള്‍ഫില്‍ 505 പേരും ലക്ഷദ്വീപില്‍ 906 പേരും മാഹിയില്‍ 791 പേരും പരീക്ഷ എഴുതും.
ചോദ്യപ്പേപ്പറിലെ 50 ശതമാനം ചോദ്യങ്ങള്‍ക്കും ചോയിസ് ഉണ്ട്. ഈ മാസം 30നു പരീക്ഷ അവസാനിക്കും.