കണ്ണൂർ സർവ്വകലാശാല അസ്സോസിയേറ്റ് പ്രൊഫസർ തസ്തികകയിൽ പ്രിയ വർഗീസിന്റെ നിയമനം ചട്ടങ്ങൾ പാലിച്ചല്ലെന്ന നിലപാട് ആവർത്തിച്ച് യുജിസി. യുജിസി നിബന്ധനകൾ ഏർപ്പെടുത്തിയത് സുതാര്യത സംരക്ഷിക്കാൻഗവേഷണ സമയം ടീച്ചിംഗ് എക്സ്പീരിയൻസ് എന്ന വാദം അസംബന്ധം. ഗവേഷണവും ടീച്ചിങ്ങും രണ്ടാണെന്നും യുജിസി വ്യക്തമാക്കി.
കേരള സർക്കാരിന്റെ സത്യവാങ്മൂലത്തിന് സുപ്രീം കോടതിയിൽ ഫയൽ ചെയ്ത മറുപടിയിലാണ് യുജിസി ഇക്കാര്യം ചൂണ്ടിക്കാട്ടിയിരിക്കുന്നത്.അതേസമയം കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസറായുള്ള നിയമനം റദ്ദാക്കരുതെന്ന് ആവശ്യപ്പെട്ട് പ്രിയ വര്‍ഗീസ് സുപ്രിം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു.സംസ്ഥാന സർക്കാരിന് പുറമെ കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസലർ, രജിസ്ട്രാർ, സെലക്ഷൻ കമ്മിറ്റി എന്നിവർക്കും യുജിസി സുപ്രീം കോടതിയിൽ മറുപടി ഫയൽ ചെയ്തു.യോഗ്യതയുടെ അടിസ്ഥാനത്തിലാണ് തന്റെ നിയമനമെന്നും പ്രിയ വര്‍ഗീസ് സത്യവാങ്മൂലത്തില്‍ പറയുന്നു.